Posted On
date_range Updated On
date_range ഫേസ്ബുക്കിെൻറ ശുദ്ധീകരണം; ബി.ജെ.പിക്ക് തിരിച്ചടിയാകും
ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ആധികാരികമല്ലാത്ത പേജുകൾ ഒഴിവാക്കി ഫേസ്ബുക്ക് നടത്തുന്ന ശുദ്ധീകരണം കോൺഗ്രസിനെക്കാൾ തിരിച്ചടിയുണ്ടാക്കുക ബി.ജെ.പിക്ക്.
ഏകദേശം 26 ലക്ഷം പേരാണ് ഒഴിവാക്കിയ ബി.ജെ.പി പേജുകളെ പിന്തുടർന്നിരുന്നത്. ബി.ജെ.പിയുടെ ഒരു പേജ്, 12 അക്കൗണ്ട്, ഒരു ഗ്രൂപ്പ്, ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് എന്നിവക്കാണ് 26 ലക്ഷം പിന്തുടർച്ചക്കാരുള്ളത്. കോൺഗ്രസിെൻറ ഐ.ടി സെല്ലുമായി ബന്ധപ്പെട്ട 687പേജുകളാണ് ഫേസ്ബുക്ക് ഒഴിവാക്കിയത്. എന്നാൽ, ഈ പേജുകളെ രണ്ട് ലക്ഷം പേർ മാത്രമാണ് പിന്തുടർന്നിരുന്നത്.
പരസ്യത്തിനായി കോൺഗ്രസ് അനുകൂല പേജുകൾ 2014 മുതൽ ഏകദേശം 27 ലക്ഷം രൂപ ചെലവഴിച്ചപ്പോൾ ബി.ജെ.പി അനുകൂല പേജുകൾ 50 ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.