Posted On
date_range Updated On
date_range സുക്കർബർഗ് രണ്ടാമതും അച്ഛനായി; കുഞ്ഞിൻെറ പേര് ഓഗസ്റ്റ്
ന്യൂയോർക്ക്: ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർക്ക് രണ്ടാമതും അച്ഛനായി. സുക്കര്‍ബര്‍ഗിന്റേയും പ്രിസില്ല ചാന്റേയും രണ്ടാമത്തെ കുട്ടിയും പെണ്‍കുഞ്ഞാണ്. ഓഗസ്റ്റ് എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സുക്കർബർക്ക് അറിയിച്ചു. മകളെ ലോകത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് സുക്കർബർഗ് എഴുതിയ കത്ത് വൈറലായി.
മകള്‍ വളരുന്ന ലോകത്തെ പരിചയപ്പെടുത്താനാണ് ഈ കത്തെന്നും വേഗത്തില്‍ അവള് വളരാതിരിക്കട്ടെയെന്നും ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം പറഞ്ഞു. പ്രസവവാര്‍ത്ത അറിഞ്ഞയുടന്‍ ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.