ഫേസ്​ ആപിലൂടെ ദുൽഖറിനെ വൃദ്ധനാക്കി ട്രോളൻമാർ

സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ തരംഗം തീർക്കുന്നത്​ ഫേസ്​ ആപ്​ വഴി എടുത്ത സെൽഫികളാണ്​. ആളുകളുടെ ചിത്രങ്ങൾ രസകരമായി എഡിറ്റ്​ ചെയ്യാൻ സഹായിക്കുന്ന ​ആപാണ്​ ഫേസ്​ ആപ്​. മലയാള സിനിമയിലെ സൂപ്പർ താരമായ മമ്മൂട്ടി ദുൽഖർ സൽമാ​​​​​​െൻറയും ഫേസ്​ ആപ്​ ചിത്രങ്ങളാണ്​ ഇപ്പോൾ ​ആപിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്​​. 

ദുൽഖറി​​​​​​െൻറ മകളുടെ കല്യാണത്തിന് ​യുവത്വം വിടാത്ത മമ്മു​ട്ടിയെയും വയസായ ദുൽഖറിനെയും ചിത്രീകരിച്ച്​ കൊണ്ടാണ്​ ഫേസ്​ ആപ്​ ആദ്യം സാമൂഹിക മാധ്യമങ്ങളിൽ തരംഗം തീർത്തത്​. മമ്മൂട്ടിക്കും ദുൽഖറിന്​ പുറമേ നിരവധി നടൻമാരുടെ ചിത്രങ്ങളും ഫേസ്​ ആപിലൂടെ പുറത്ത്​ വന്നു.  ആപ്പിൾ സ്ഥാപകനായ സ്​റ്റീവ്​ ജോബ്​സ്​, ബറാക്​ ഒബാമ എന്നിവരുൾപ്പടെ നിരവധി പേരുടെ ചിത്രങ്ങളും ആപ്​ വഴി പുറത്ത്​ വന്നു. എന്തായാലും ട്രോളൻമാരുടെ വജ്രായുധമായി ഫേസ്​ ആപ്​ മാറുകയാണ്​ ഇപ്പോൾ.

 

Tags:    
News Summary - face app create dhulkar salman as a old man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.