Posted On
date_range Updated On
date_range ലോകത്തിലെ ഏറ്റവും മികച്ച കാമറ ഈ ഫോണിനാണ്
2019ലെ ഏറ്റവും മികച്ച കാമറ ഫോണുകൾ തെരഞ്ഞെടുത്ത് ഡി.എക്സ്.ഒ മാർക്ക്. വീഡിയോ, സൂം, അൾട്രാ വൈഡ്, നൈറ്റ് മോഡ് എന്നിവ വിലയിരുത്തിയാണ് റാങ്കിങ്. ഇതു പ്രകാരം 2019ലെ ഏറ്റവും മികച്ച കാമറ ഫോൺ വാവേയുടെ മേറ്റ് 30 പ്രോയാണ്. ഷവോമിയുടെ എം.ഐ സി.സി 9 പ്രോ പ്രീമിയം എഡിഷനാണ് രണ്ടാം സ്ഥാനത്ത്.
ഐഫോൺ 11 പ്രോ മാക്സാണ് മൂന്നാം സ്ഥാനത്ത്. സാംസങ് ഗാലക്സി നോട്ട് 10 പ്ലസ് 5 ജി നാലാം സ്ഥാനത്തെത്തിയപ്പോൾ സാംസങ്ങിെൻറ തന്നെ ഗാലക്സി S10 5ജി അഞ്ചാമതെത്തി.
വീഡിയോ ചിത്രീകരണത്തിൽ ഒന്നാം സ്ഥാനത്തെത്തിയത് ആപ്പിൾ ഐഫോൺ 11 പ്രോ മാക്സാണ്. സൂമിൽ ഷവോമിയുടെ എം.ഐ സി.സി 9 േപ്രാ മുന്നേറിയപ്പോൾ നൈറ്റ് മോഡിൽ വാവേയ് മേറ്റ് 30 പ്രോയാണ് ഒന്നാം സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.