Posted On
date_range Updated On
date_range നായ്ക്കളുടെ പണിപോകും; മണംപിടിക്കാൻ ഇനി യന്ത്രമൂക്ക്
വാഷിങ്ടൺ: മയക്കുമരുന്നും സ്ഫോടകവസ്തുക്കളും കുറ്റവാളികളെയുമെല്ലാം തിരഞ്ഞ് പൊലീസ് നായുമായി റോന്തുചുറ്റുന്ന കാഴ്ച വൈകാതെ കാണാമറയത്തായേക്കും. മണം പിടിക്കാൻ പകരം വരുന്നത് യന്ത്രമൂക്ക്.
അമേരിക്കയിലെ ഡ്യൂക്ക് സർവകലാശാല ഗവേഷകരാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നിൽ. എലിയുടെ കോശത്തിൽനിന്നെടുത്ത ജീനുകളാണ് യന്ത്രമൂക്കിൽ ഉപയോഗിക്കുന്നത്. നായെക്കാൾ ഘ്രാണശേഷി കൂടുതൽ എലിക്ക് ആയതാണ് അതിെൻറ ജീൻ എടുക്കാൻ കാരണം. ചില പ്രത്യേക മണങ്ങൾ തിരിച്ചറിയാനുള്ള ജീനുകൾ എലിയുടെ കോശത്തിൽനിന്ന് വേർതിരിച്ച് വികസിപ്പിച്ചെടുത്താണ് പരീക്ഷണം നടത്തിയതെന്ന് ഡ്യൂക് സർവകലാശാല പ്രഫസർ ഹിരോഖി മട്സുനാമി പറഞ്ഞു.
വിവിധ രാസവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയുന്ന ഇലക്ട്രോണിക് മൂക്കുകൾ നേരത്തേയുണ്ട്. അതുപോലും നല്ല പരിശീലനം കിട്ടിയ നായ്ക്ക് വളരെ താഴെയാണ് വരുക. അതേസമയം, തങ്ങൾ വികസിപ്പിച്ചെടുത്ത യന്ത്രമൂക്ക് നായെക്കാൾ കേമമായി ജോലി ചെയ്യുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
മണവും രുചിയുമെല്ലാം അറിയുന്നത് ജീനുകളുടെ പ്രവർത്തനംകൊണ്ടാണ്. എലിയുടെ മൊത്തം ജീനുകളിൽ അഞ്ചു ശതമാനത്തോളം മണം തിരിച്ചറിയാനുള്ളതാണ്. മനുഷ്യനിൽ അത് കേവലം രണ്ടു ശതമാനം മാത്രമാണ്. ജീൻ തേടി എലികളുടെ പിറകെ പോയതിെൻറ കാര്യവും അതുതന്നെ -അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.