Posted On
date_range Updated On
date_range ഡാറ്റ സേവനങ്ങൾ പരിഷ്കരിച്ച് ബി.എസ്.എൻ.എൽ
ന്യൂഡൽഹി: എസ്.ടി.വി ഡാറ്റ പാക്കുകളിൽ മാറ്റം വരുത്തി ബി.എസ്.എൻ.എൽ. 14, 40, 58, 78, 82,85 രൂപയുടെ പ്ലാനുകളാണ് ബി.എസ്.എൻ.എൽ പരിഷ്കരിച്ചത്.
57 രൂപയുടെ പ്ലാനിൽ 21 ദിവസത്തെ വാലിഡിറ്റിയിൽ 1 ജി.ബി ഡാറ്റയാണ് ലഭിക്കുക. മുമ്പ് 14 രൂപക്ക് 1 ദിവസത്തെ വാലിഡിറ്റിയിൽ 500 എം.ബി ഡാറ്റയാണ് ലഭിച്ചിരുന്നതെങ്കിൽ ഇത് 1 ജി.ബിയാക്കി വർധിപ്പിച്ചിട്ടുണ്ട്. 40 രൂപക്ക് 1 ജി.ബി ഡാറ്റയെന്നത് മാറ്റിയിട്ടില്ലെങ്കിലും വാലിഡിറ്റി വർധിപ്പിച്ചിട്ടുണ്ട്.
68 രൂപക്ക് അഞ്ച് ദിവസത്തെ വാലിഡിറ്റിയിൽ രണ്ട് ജി.ബി ഡേറ്റയും 78 രൂപക്ക് മൂന്ന് ദിവസത്തെ വാലിഡിറ്റിയിൽ നാല് ജി.ബി ഡാറ്റയും ലഭിക്കും. 85 രൂപക്ക് ഏഴ് ദിവസത്തേക്ക് അഞ്ച് ജി.ബി ഡാറ്റയും ലഭിക്കും. 155 രൂപയുടെ പ്ലാനിൽ കാലാവധി വർധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.