ലൈവ്​ വിഡിയോ നിയമം കർശനമാക്കാൻ ഫേസ്​ബുക്ക്

സാ​ൻ​ഫ്രാ​ൻ​സി​സ്​​കോ: ലൈ​വ്​ വി​ഡി​യോ നി​യ​മം ക​ർ​ശ​ന​മാ​ക്കാ​ൻ ഫേ​സ്​​ബു​ക്ക്​ ഒ​രു​ങ്ങു​ന്നു. ന്യൂ​സ ി​ല​ൻ​ഡി​ലെ ക്രൈ​സ്​​റ്റ്​​ച​ർ​ച്ച്​ കൂ​ട്ട​ക്കൊ​ല​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ഫേ​സ്​​ബു​ക്കി​​െൻറ തീ​രു​മാ​നം. ഭീ​ക​ര​ൻ കൊ​ല​പാ​ത​കം ലൈ​വാ​യി ന​ൽ​കി​യ​ത്​ ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു.

അ​പ​ക​ട​കാ​രി​ക​ ളാ​യ സം​ഘ​ട​ന​ക​ളും വ്യ​ക്​​തി​ക​ളും ലൈ​വ്​ ഫീ​ച്ച​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ത​ട​യാ​നാ​ണ്​ നി​യ​മം ക​ർ​ശ​ന​മാ​ക്കു​ന്ന​തെ​ന്ന്​ ഫേ​സ്​​ബു​ക്ക്​ വൈ​സ്​​പ്ര​സി​ഡ​ൻ​റ്​ ഗൈ ​റോ​സ​ൻ പ​റ​ഞ്ഞു. ഒ​റ്റ​ത്ത​വ​ണ നി​യ​മം​ലം​ഘി​ക്കു​ന്ന​വ​രെ​യും ലൈ​വ്​ ന​ൽ​കു​ന്ന​തി​ൽ​നി​ന്ന്​ വി​ല​ക്കും. ഭീ​ക​ര​രു​ടെ പ്ര​സ്​​താ​വ​ന​യു​ടെ ലി​​ങ്ക്​ ഷെ​യ​ർ​ചെ​യ്യു​ന്ന​വ​ർ​ക്ക്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തും.

ന്യൂ​സി​ല​ൻ​ഡി​ലെ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന്​ വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന​ത്​ ത​ട​യാ​ൻ എ​ന്തൊ​ക്കെ ചെ​യ്യാ​നാ​വു​മെ​ന്ന്​ പ​രി​ശോ​ധി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വ​രും ദി​വ​സ​ങ്ങ​ളി​ൽ​കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Christchurch attacks: Facebook curbs Live feature -technology news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.