ബി.എസ്​.എൻ.എൽ ഞായറാഴ്​ച രാത്രിയിലെ സൗജന്യവിളി മൂന്ന്​ മാസം കൂടി 

ന്യൂ​ഡ​ൽ​ഹി: ഞാ​യ​റാ​ഴ്​​ച രാ​ത്രി​യി​ലെ സൗ​ജ​ന്യ​വി​ളി​സൗ​ക​ര്യം എ​ടു​ത്തു​ക​ള​യാ​നു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്ന്​ ബി.​എ​സ്.​എ​ൻ.​എ​ൽ (ഭാ​ര​ത്​ സ​ഞ്ചാ​ർ നി​ഗം ലി​മി​റ്റ​ഡ്) പി​ന്മാ​റി. പ​ക​രം ഇ​ത്​ മൂ​ന്ന്​ മാ​സ​ത്തേ​ക്ക്​ കൂ​ടി തു​ട​രാ​ൻ തീ​രു​മാ​നി​ച്ചു. ഉ​പ​ഭോ​ക്​​താ​ക്ക​ളെ ത​ങ്ങ​ളു​ടെ ലാ​ൻ​ഡ്​​ലൈ​ൻ സ​ർ​വി​സു​മാ​യി അ​ടു​പ്പി​ച്ചു​നി​ർ​ത്താ​ൻ ഇ​ത്​ ബി.​എ​സ്.​എ​ൻ.​എ​ല്ലി​നെ സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​ ക​രു​ത​പ്പെ​ടു​ന്ന​ത്.  ലാ​ൻ​ഡ്​​ലൈ​ൻ, കോ​േ​മ്പാ, എ​ഫ്.​ടി.​ടി.​എ​ച്ച്​ ബ്രോ​ഡ്​​ബാ​ൻ​ഡ്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഞാ​യ​റാ​ഴ്​​ച രാ​ത്രി​യി​ലെ സൗ​ജ​ന്യ​വി​ളി​സൗ​ക​ര്യം ന​ൽ​കി​ത്തു​ട​ങ്ങി​യ​ത്​ 2016 ആ​ഗ​സ്​​റ്റ്​ മു​ത​ലാ​ണ്. 

എ​ന്നാ​ൽ, രാ​ത്രി ഒ​മ്പ​ത്​ മ​ണി മു​ത​ൽ രാ​വി​ലെ ഏ​ഴ്​ മ​ണി വ​രെ​യു​ണ്ടാ​യി​രു​ന്ന ഇൗ ​സൗ​ക​ര്യം ക​ഴി​ഞ്ഞ​മാ​സം പ​കു​തി​യോ​ടെ രാ​ത്രി 10.30 മു​ത​ൽ രാ​വി​ലെ 6.30 വ​രെ​യാ​ക്കി കു​റ​ച്ചി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ്​ സൗ​ജ​ന്യ​വി​ളി സം​വി​ധാ​നം ത​ന്നെ അ​വ​സാ​നി​പ്പി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ സൂ​ച​ന ന​ൽ​കി​യ​ത്. 

Tags:    
News Summary - BSNL Free Call - technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.