Posted On
date_range Updated On
date_range വൈറസ് ബാധ: ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ബി.എസ്.എൻ.എൽ
ന്യൂഡൽഹി: വൈറസ് ബാധയെ തുടർന്ന് ബ്രോഡ്ബാൻഡ് ഉപഭോക്താകൾക്ക് മുന്നറിയിപ്പുമായി ബി.എസ്.എൻ.എൽ. ബ്രോഡ്ബാൻഡ് ഉപഭോക്താകൾ എത്രയും പെെട്ടന്ന് പാസ്വേർഡുകൾ മാറ്റണമെന്നാണ് കമ്പനിയുടെ നിർദേശം. ഉപഭോക്താക്കളുടെ ബ്രോഡ്ബാൻഡ് മോഡത്തിലാണ് വൈറസ് ബാധയുണ്ടായിരിക്കുന്നതെന്നാണ് ബി.എസ്.എൻ.എൽ നൽകുന്ന വിശദീകരണം.
ബ്രോഡ്ബാൻഡ് ഇൻസ്റ്റാൾ ചെയ്യുേമ്പാൾ ലഭിക്കുന്ന പാസ്വേർഡായ അഡ്മിൻ എന്നത് മാറ്റാത്തവർക്കാണ് വൈറസ് ബാധയുണ്ടായിരിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പാസ്വേർഡുകൾ മാറ്റിയതിന് ശേഷം ബ്രോഡ്ബാൻഡ് ഉപയോഗിക്കുന്നതിൽ ആശങ്ക വേണ്ടെന്നും ബി.എസ്.എൻ.എൽ ചെയർമാൻ അനുപം ശ്രീവാസ്താവ പറഞ്ഞു. ബി.എസ്.എൻ.എല്ലിെൻറ പ്രധാന നെറ്റ്വർക്കിലോ മറ്റ് സിസ്റ്റങ്ങളിലോ വൈറസ്ബാധ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.