Posted On
date_range Updated On
date_range 39 രൂപക്ക് അൺലിമിറ്റഡ് കോളുമായി ബി.എസ്.എൻ.എൽ
മുംബൈ: 39 രൂപക്ക് അൺലിമിറ്റഡ് കോളുമായി ബി.എസ്.എൻ.എൽ. ഡൽഹി, മുംബൈ സർക്കിളികളിലൊഴികെ മറ്റെല്ലായിടത്തും പുതിയ ഒാഫർ ലഭ്യമാവും.
39 രൂപക്ക് പരിധിയില്ലാെത ഒരാഴ്ചത്തേക്ക് വിളിക്കുന്നതിനുള്ള സൗകര്യമാണ് ബി.എസ്.എൻ.എൽ നൽകുന്നത്. ബി.എസ്.എൻ.എൽ അല്ലാത്ത നെറ്റ്വർക്കളിലേക്ക് പ്രതിദിനം 200 മിനിട്ട് മാത്രമേ സംസാരിക്കാൻ സാധിക്കു. 100 എസ്.എം.എസുകളും ഒാഫറിനൊപ്പം ലഭിക്കും.
റോമിങ്ങിലും പുതിയ ഒാഫർ ലഭ്യമാവുമെന്ന് ബി.എസ്.എൻ.എൽ അറിയിച്ചിട്ടുണ്ട്. കുറഞ്ഞ ദിവസത്തേക്ക് കൂടുതൽ കോളുകൾ ചെയ്യേണ്ടി വരുന്നവർക്കായാണ് പുതിയ ഒാഫർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.