ബജറ്റ്​ സ്​മാർട്ട്​ ഫോണുമായി അസൂസ്​

ഇന്ത്യൻ ടെക്​ ലോകത്ത്​ ചുവടുറപ്പിക്കാൻ ബജറ്റ്​ സ്​മാർട്ട്​ഫോണുമായി അസൂസ്​. സെൻഫോൺ മാക്​സ്​ എം വൺ, സെൻഫോൺ ലൈറ്റ്​ എൽ വൺ എന്നീ മോഡലുകളാണ്​ കമ്പനി പുറത്തിറക്കുന്നത്​. ലെനോവയും കഴിഞ്ഞ ദിവസം ബജറ്റ്​ സ്​മാർട്ട്​ ഫോണുകൾ പുറത്തിറക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ അസൂസും ബജറ്റ്​ സ്​മാർട്ട്​ഫോൺ വിപണിയിലേക്ക്​ ചുവടുവെക്കുന്നത്​.

സിംഗിൾ റിയർ കാമറയുമായാണ്​ രണ്ട്​ ഫോണുകളും വിപണിയിലെത്തുന്നത്​. സ്​നാപ്​ഡ്രാഗൺ 430 പ്രൊസസറാണ്​ കരുത്ത്​ പകരുന്നത്​. മാക്​സ്​ വകഭേദത്തിൽ 4000 എം.എ.എച്ച്​ ബാറ്ററിയും ലൈറ്റിൽ 3000 എം.എ.എച്ച്​ ബാറ്ററിയുമാണ്​ നൽകിയിരിക്കുന്നത്​. ലൈറ്റിൽ ഫിംഗർപ്രിൻറ്​ സ്​കാനർ ഇല്ല. പകരം ഫേസ്​അൺലോക്ക്​ മാത്രമാണ്​ നൽകിയിരിക്കുന്നത്​. എന്നാൽ, മാക്​സിൽ ഫിംഗർപ്രിൻറ്​ സ്​കാനർ ഉൾപ്പെടുത്തിയിട്ടുണ്ട്​. ഇരട്ട സിം കാർഡുകൾ ഉപയോഗിക്കാൻ കഴിയുന്ന ഫോണുകളിൽ ഡെിക്കേറ്റഡ്​ കാർഡ്​ സ്ലോട്ടാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​.

അസൂസ്​ സെൻഫോൺ മാക്​സ്​ എം1
720x1440 പിക്​സൽ റെസലൂഷനിലുള്ള 5.45 ഇഞ്ച്​ ഡിസ്​പ്ലേയാണ്​ ഫോണിന്​ നൽകിയിരിക്കുന്നത്​. സ്​നാപ്​​ഡ്രാഗൺ 430 ക്വാഡ്​കോർ പ്രൊസസറാണ്​ കരുത്ത്​ പകരുന്നത്​. 3 ജി.ബി റാമും 32 ജി.ബി സ്​റ്റോറേജുമായിട്ടാവും മാക്​സ്​ എം 1 വിപണിയിലെത്തുക. 13 മെഗാപിക്​സലി​​െൻറ പിൻ കാമറ, എട്ട്​ മെഗാപിക്​സലി​​െൻറ മുൻ കാമറയുമാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​. 8999 രൂപയാണ്​ ഫോണി​​െൻറ വില. എന്നാൽ, പ്രാരംഭ ഒാഫറായി 7,999 രൂപക്ക്​ ഫോൺ ലഭ്യമാക്കും.

സെൻഫോൺ ലൈറ്റ്​ എൽ വൺ
അസൂസ്​ സെൻഫോൺ ലൈറ്റ്​ എൽ വണ്ണിൽ അഞ്ച്​ മെഗാപിക്​ലിസ​​െൻറ കാമറയാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​. ഇതുകൂടാതെ 2 ജി.ബി റാമും 16 ജി.ബി റോമുമാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​. 3,000 എം.എ.എച്ച്​ ബാറ്ററിയും നൽകിയിട്ടുണ്ട്​.

Tags:    
News Summary - Asus Budget smart phone-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.