ആപ്പിളിൻെറ വില കുറഞ്ഞ ഫോൺ മാർച്ചിലെത്തും
5 ജി ഹാൻഡ്സെറ്റുകൾ പുറത്തിറക്കുന്നതിന് മുന്നോടിയായി ആപ്പിൾ വിപണിയിലെത്തിക്കുന്ന വില കുറഞ്ഞ ഫോണുകൾ മാർച ്ചിൽ പുറത്തിറക്കുമെന്ന് റിപ്പോർട്ട്. ആപ്പിളിനായി ഫോണുകൾ അസംബിൾ ചെയ്യുന്ന കമ്പനികൾ ഇതിനുള്ള നടപടികൾ ആരംഭിച്ചതായാണ് വാർത്തകൾ.
ആപ്പിളിൻെറ ആദ്യ വിലകുറഞ്ഞ ഫോൺ ഐഫോൺ എസ്.ഇയായിരുന്നു. ഐഫോൺ 8നെ അടിസ്ഥാനമാക്കിയാവും ഐഫോൺ എസ്.ഇയുടെ പിൻഗാമിയായ എസ്.ഇ 2 പുറത്തിറങ്ങുക. ഐഫോൺ 8ന് 449 ഡോളറാണ് ഇപ്പോഴത്തെ വിപണി വില. 2016ൽ 399 ഡോളറിനാണ് ഐഫോൺ എസ്.ഇ ആപ്പിൾ പുറത്തിറക്കിയത്.
ഹോം ബട്ടനിൽ ടച്ച് ഐ.ഡിയുമായിട്ടാവും ഐഫോൺ എസ്.ഇ 2 വിപണിയിലേക്ക് എത്തുക. ആപ്പിളിൻെറ ഫോണുകളിലുള്ള സുരക്ഷാ സംവിധാനമായ ഫേസ് അൺലോക്ക് പുതിയ ഫോണിലുണ്ടാവില്ല. ഐഫോൺ 11ലെ അതേ പ്രൊസസറായിരിക്കും ഐഫോൺ എസ്.ഇ 2നും കരുത്ത് പകരുക. അതേസമയം, ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ആപ്പിൾ നിഷേധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.