ചന്ദ്രയാൻ-രണ്ടിന് ആശംസയുമായി ബംഗളൂരുവിലെ ‘ആംസ്ട്രോങ്’
ബംഗളൂരു: ഇന്ത്യയുെട സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ-രണ്ടിെൻറ വിക്ഷേപണം നടക്കാനിരിക്ക െ ആശംസയുമായി ബംഗളൂരുവിലെ ‘ആംസ്ട്രോങ്’. യു.എസിെൻറ അപ്പോളോ- 11 ദൗത്യത്തിലൂടെ ജൂലൈ 21ന് നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തിയ അന്ന് ബംഗളൂരുവിൽ ജനിച്ച രാജേഷ് ആംസ്ട്രോങ് എന ്ന 50കാരനാണ് ചന്ദ്രയാൻ രണ്ടിന് ആശംസ അറിയിച്ചിരിക്കുന്നത്.
ലോകത്തിനാകെ ആഭിമാനമ ായ ദൗത്യത്തിലൂടെ ചന്ദ്രനിൽ ആദ്യം കാലുകുത്തിയ നീൽ ആംസ്ട്രോങ്ങിനോടുള്ള ആദരസൂചകമായി എച്ച്.എ.എൽ ജീവനക്കാരനായ ആൻറണി ദാസ് മകെൻറ പേരിനൊപ്പം ആംസ്ട്രോങ് എന്നുകൂടി ചേർക്കുകയായിരുന്നു. ഇന്ത്യൻ സമയപ്രകാരം 1969 ജൂലൈ 21ന് പുലർച്ചെ 1.48നാണ് നീൽ ആംസ്ട്രോങ് ചന്ദ്രനിലിറങ്ങുന്നത്.
ഈ വാർത്ത ആശുപത്രിയിൽനിന്നും റേഡിയോയിലൂടെ കേട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് ആൺകുഞ്ഞ് പിറന്നതായുള്ള വാർത്ത ആൻറണി ദാസിനെ നഴ്സ് അറിയിക്കുന്നത്. ഭാര്യ കമല കുഞ്ഞിന് ജന്മം നൽകിയ സന്തോഷത്തിനൊപ്പം ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തിയ ചരിത്ര നിമിഷം ആൻറണി ദാസിന് ഇരട്ടിമധുരമായി. തുടർന്നാണ് മകന് രാജേഷ് ആംസ്ട്രോങ് എന്ന പേര് നൽകുന്നത്.
ആദ്യം എച്ച്.എ.എല്ലിൽ സുരക്ഷാ വിഭാഗത്തിൽ ജോലി ചെയ്ത രാജേഷ് പിന്നീട് എച്ച്.ആർ. മേഖലയിലേക്ക് മാറുകയായിരുന്നു. ചന്ദ്രയാൻ-രണ്ട് വിക്ഷേപണത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും വിക്ഷേപണം ഒരു ദിവസം മുേമ്പ 21നായിരുന്നെങ്കിൽ കൂടുതൽ സന്തോഷമാകുമായിരുന്നുവെന്നും രാജേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.