Posted On
date_range Updated On
date_range അഞ്ചു കോടി ഫേസ്ബുക്ക് അക്കൗണ്ടുകളിൽ സൈബർ ആക്രമണം
കാലിഫോർണിയ: അഞ്ചു കോടി ഫേസ്ബുക്ക് അക്കൗണ്ടുകളിൽ ഹാക്കർമാർ നുഴഞ്ഞുകയറി. ഫേസ്ബുക്കിലെ ‘വ്യൂ ആസ്’ എന്ന ഫീച്ചറിലൂടെയാണ് നുഴഞ്ഞുകയറിയെതന്ന് പിന്നീട് കണ്ടെത്തിയതായി ഫേസ്ബുക്ക് സുരക്ഷ മേധാവി ഗെയ് റോസൻ അറിയിച്ചു. ചൊവ്വാഴ്ചയാണ് സൈബർ ആക്രമണം നടന്നത്. ഉടൻ പൊലീസിൽ അറിയിച്ചു.
വെള്ളിയാഴ്ച സുരക്ഷവീഴ്ച പരിഹരിച്ചു. ഫേസ്ബുക്ക് അക്കൗണ്ടുകൾ റീ ലോഗിൻ ചെയ്യാൻ നിർദേശം നൽകി. ഫേസ്ബുക്ക് സ്വന്തംനിലയിൽ അന്വേഷണം നടത്തുന്നുണ്ട്. അക്കൗണ്ടുകളോ വിവരങ്ങളോ ദുരുപയോഗിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.