Posted On
date_range Updated On
date_range സ്കൈപിെൻറ ലണ്ടൻ ഒാഫീസ് പൂട്ടുന്നു
ലണ്ടൻ: ടെക് ഭീമൻ മൈക്രോസോഫ്റ്റിെൻറ വിഡിയോ ചാറ്റിങ് ആപ്ലിക്കേഷനായ സ്കൈപിെൻറ ലണ്ടൻ ഒാഫീസ് പൂട്ടുന്നു. മൈക്രോസോഫ്റ്റിെൻറ നീക്കം നിലവിലെ 400 ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. അതേസമയം ലണ്ടനിലെ ഒാഫീസ് പൂട്ടുമെങ്കിലും റെഡ്മൗണ്ട്, പലോ ആൾേട്ടാ, വാൻകൂവർ തുടങ്ങി യൂറോപ്യൻ നഗരങ്ങളിലുള്ള സ്കൈപിെൻറ ഒാഫീസുകൾ കമ്പനി നിലനിർത്തും.
സ്കൈപിെൻറ നിയന്ത്രണം പൂർണമായി കൈപ്പിടിയിലൊതുക്കാൻ വേണ്ടിയാണ് മൈക്രോസോഫ്റ്റ് നിലവിലെ ജീവക്കാരെ പിരിച്ചു വിടുന്നതെന്ന് പേര് വെളിപ്പെടുത്താത്ത മുൻ ജീവനക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു. ലോകത്തെ ആദ്യ വിഡിയോ ചാറ്റിങ് ആപ്പുകളിലൊന്നാണ് സ്കൈപ്പ്.
പിന്നീട് വന്ന വാട്സ്ആപും, ഫേസ്ബുക് മെസെഞ്ചറും തുല്യമായ ഒപ്ഷനുകൾ ഏർപ്പെടുത്തിയയോടെ സ്കൈപ് കനത്ത തിരിച്ചടി നേരിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.