Posted On
date_range Updated On
date_range ഇനി നാട്ടിലെ മൊബൈല്‍ ഫോണുകള്‍ ഒമാനിലിരുന്ന് റീചാര്‍ജ് ചെയ്യാം
മസ്കത്ത്: നാട്ടിലെ മൊബൈല്‍ ഫോണുകള്‍ ഒമാനിലിരുന്ന് റീ ചാര്‍ജ് ചെയ്യുന്നതിനായി ഒരു സ്മാര്‍ട്ട് ഫോണ്‍ ആപ്ളിക്കേഷന്‍. ഇന്‍റഗ്രേറ്റഡ് ഒമാന്‍ ടെലി കമ്യൂണിക്കേഷന്‍ എസ്.എ.ഒ.സിയുടെ അന്താരാഷ്ട്ര കാളിങ് സേവനമായ അലോയാണ് അലോ ആപ് എന്ന പേരിലുള്ള ആപ്ളിക്കേഷന്‍ പുറത്തിറക്കിയത്. എയര്‍ടെല്‍, ഐഡിയ തുടങ്ങി ഇന്ത്യയിലെ മുന്‍നിര മൊബൈല്‍ നെറ്റ് വര്‍ക്കുകളിലേക്ക് അലോ ആപ് മുഖേന ടോപ് അപ് ചെയ്യാവുന്നതാണ്. 130 രാഷ്ട്രങ്ങളിലെ 350 ടെലികോം നെറ്റ്വര്‍ക്കുകളിലേക്ക് ആപ് ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാന്‍ സൗകര്യമുണ്ട്. ഇതുസംബന്ധിച്ച് മൊബൈല്‍ ടോപ്അപ് രംഗത്തെ അന്താരാഷ്ട്ര കമ്പനിയായ ഡിംഗുമായി ഇന്‍റഗ്രേറ്റഡ് ഒമാന്‍ ടെലി കമ്യൂണിക്കേഷന്‍ എസ്.എ.ഒ.സി കരാര്‍ ഒപ്പിട്ടു. ഇന്ത്യക്കുപുറമെ യു.എ.ഇ, പാകിസ്താന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കും റീചാര്‍ജ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.