ഭൂമിയുടെ ഉള്ളില്‍ 60 ഡിഗ്രി അധികചൂടുണ്ടെന്ന് പഠനം


വാഷിങ്ടണ്‍: ഭൂമിയുടെ ആന്തരിക ഭാഗമായ മാന്‍റിലിന് നേരത്തേ കരുതിയതിനേക്കാള്‍ 60 ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടുതലാണെന്ന് പുതിയ പഠനം. ഭൂവല്‍ക്കത്തിനും പുറക്കാമ്പിനും ഇടയിലുള്ള പാറകള്‍ നിറഞ്ഞ പാളിയാണ് മാന്‍റില്‍. യു.എസിലെ വുഡ്സ് ഹോള്‍ ഓഷ്യാനോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് വിവരങ്ങളുള്ളത്.

ഭൂമിയുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞര്‍ കരുതിയിരുന്ന പല വസ്തുതകളെയും തിരുത്തിയെഴുതുന്നതാണ് പഠനം. ഉരുകിയ മാന്‍റിലിന്‍െറ 1400 ഡിഗ്രി സെല്‍ഷ്യസ് താപനിലയോട് താരതമ്യം ചെയ്യുമ്പോള്‍ പുതിയതായി കണ്ടത്തെിയ 60 ഡിഗ്രിയുടെ വര്‍ധനവ് നിസ്സാരമാണെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍, കൂടുതല്‍ ചൂടുള്ള മാന്‍റില്‍ കൂടുതല്‍ ദ്രവാവസ്ഥയിലായിരിക്കുമെന്നതിനാല്‍ ടെക്ടോണിക് ഫലകങ്ങളുടെ ചലനത്തെക്കുറിച്ച് വിശദീകരിക്കാനിത് സഹായിക്കും. മാന്‍റിലിന്‍െറ താപനില നേരിട്ടളക്കാന്‍ സാധിക്കാത്തതിനാല്‍ ഭൂമിയുടെ ആന്തരികമര്‍ദവും താപനിലയും ലബോറട്ടറിയില്‍ കൃത്രിമമായി രൂപപ്പെടുത്തിയാണ് പരീക്ഷണം നടത്തിയത്. പരീക്ഷണത്തിനൊടുവില്‍ കടലിന്‍െറ അടിത്തട്ടിനോട് നേരത്തേ കരുതിയതിനേക്കാള്‍ അടുത്തായാണ് മാന്‍റില്‍ ഉരുകിത്തുടങ്ങുന്നതെന്ന് കണ്ടത്തെിയതായി പരീക്ഷണത്തില്‍ പങ്കെടുത്ത ബിരുദവിദ്യാര്‍ഥിനി എമിലി സറഫിയാന്‍ പറഞ്ഞു. സയന്‍സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

Tags:    
News Summary - science

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.