പാരിസ്: വ്യാഴത്തിന്‍െറ വാല്‍നക്ഷത്രമായ 67പിയിലേക്ക് യൂറോപ്യന്‍ സ്പേസ് ഏജന്‍സി അയച്ച റോസറ്റ ദൗത്യത്തിന് അന്ത്യം. വാല്‍നക്ഷത്രത്തിന്‍െറ ഉപരിതലത്തില്‍ ഇടിച്ചതോടെ വാഹനത്തില്‍നിന്ന് റേഡിയോ സന്ദേശങ്ങള്‍ നിലക്കുകയായിരുന്നു. 
ഉപരിതലത്തില്‍ പതിക്കുന്നതിന് 15 മിനിറ്റ് മുമ്പുവരെ വാല്‍നക്ഷത്രത്തിന്‍െറ ചിത്രങ്ങള്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയില്‍ ലഭിച്ചുകൊണ്ടിരുന്നു. ചരിത്രദൗത്യം നിര്‍വഹിച്ചാണ് റോസറ്റ ദൗത്യം അവസാനിപ്പിച്ചതെന്ന് ദൗത്യത്തിന് നേതൃത്വം നല്‍കിയ പാട്രിക് മാര്‍ട്ടിന്‍ പറഞ്ഞു. 
2004 മാര്‍ച്ച് രണ്ടിന് യൂറോപ്യന്‍ സ്പേസ് ഏജന്‍സി വിക്ഷേപിച്ച റോസറ്റ പത്തുവര്‍ഷത്തെ യാത്രക്കുശേഷം 2014 ആഗസ്റ്റ് ആറിനാണ് 67പി വാല്‍നക്ഷത്രത്തില്‍ എത്തിയത്. തുടര്‍ന്ന് 2014 നവംബര്‍ 12 മുതല്‍ രണ്ടുവര്‍ഷം റോസറ്റ സ്പേസ് ഏജന്‍സിക്ക് ചിത്രങ്ങള്‍ അയച്ചുകൊണ്ടിരുന്നു. വാല്‍നക്ഷത്രം സൂര്യനില്‍നിന്ന് അകലാന്‍ തുടങ്ങിയതോടെ സൗരോര്‍ജം സ്വീകരിക്കാന്‍ കഴിയാതെ സഞ്ചാരം മന്ദഗതിയിലാവുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.