Posted On
date_range Updated On
date_range സൈ്വപ് കണക്ട് 5.1ന് 3,999 രൂപ
3,999 രൂപക്ക് സ്മാര്‍ട്ട്ഫോണുമായി ആളെ തേടിയിറങ്ങിയിരിക്കുകയാണ് സൈ്വപ് ടെക്നോളജീസ്. സൈ്വപ് കണക്ട് 5.1 എന്ന ഈ ഫോണ്‍ സ്നാപ്ഡീല്‍ വഴി വാങ്ങാം. 480x854 പിക്സല്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് ടി.എഫ്.ടി ഡിസ്പ്ളേ ഒരു ഇഞ്ചില്‍ 225 പിക്സല്‍ വ്യക്തത നല്‍കും.
ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, ഒരു ജി.ബിറാം, 1.2 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, എല്‍ഇഡി ഫ്ളാഷുള്ള എട്ട് മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, 156 ഗ്രാം ഭാരം, ത്രീജി, വൈ ഫൈ, ബ്ളൂടൂത്ത്, എഫ്.എം റേഡിയോ, ജി.പി.എസ്, പത്ത് മണിക്കൂര്‍ നില്‍ക്കുന്ന 3000 എംഎഎച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.