വാട്സാപ്പിൽ ഇനി ചാറ്റ് ജി.പി.ടി ഉപയോഗിച്ച് ചിത്രങ്ങൾ നിർമിക്കാം

നപ്രിയ ആപ്ലിക്കേഷനായ വാട്സാപ്പിൽ ചാറ്റ് ജി.പി.ടി പുതിയ ഫീച്ചറുകൾ കൊണ്ടുവരികയാണ്. ഇനി ചാറ്റ് ജി.പി.ടി ഉപയോഗിച്ച് വാട്സാപ്പിൽ ചിത്രങ്ങൾ നിർമിക്കാൽ സാധിക്കും. ചാറ്റ് ജി.പി.ടി വെബ് വേർഷനിലും ആപ്പിലും മാത്രമായിരുന്നു ചിത്രങ്ങൾ നിർമിക്കാൻ കഴിഞ്ഞിരുന്നത്. വാട്സാപ്പിൽ ചാറ്റ് ജി.പി.ടി സേവനം ലഭ്യമായ രാജ്യങ്ങളിൽ എല്ലാം ഈ ഫീച്ചർ ഉപയോഗിക്കാനാകും.

പുതിയ ഫീച്ചർ വഴി ഉപഭോക്താക്കൾക്ക് ചിത്രങ്ങൾ നിർമിക്കാനും എഡിറ്റ് ചെയ്യാനും സാധിക്കും. ഈ സേവനം സൗജന്യമാണ്. ഒരു ദിവസം ഒരു ചിത്രം മാത്രമേ നിർമിക്കാൻ സാധിക്കൂ. 24 മണിക്കൂറിന് ശേഷം മാത്രമേ അടുത്ത ചിത്രം നിര്‍മിക്കാനാവൂ. മാത്രമല്ല, ഒരു ചിത്രം പൂർണമായും എഡിറ്റ് ചെയ്ത് വരാൻ ഏകദേശം 2 മിനിട്ട് സമയം എടുക്കും. ചാറ്റ് ജി.പി.ടി വരിക്കാരാണെങ്കില്‍ കൂടുതല്‍ ചിത്രങ്ങള്‍ ഒരു ദിവസം തന്നെ നിര്‍മിക്കാനാവും.

ചാറ്റ് ജി.പി.ടി ഉപയോഗിച്ച് ചിത്രങ്ങൾ നിർമിക്കുന്ന രീതി

  •  +1 (800) 242-8478 എന്ന നമ്പര്‍ ഫോണില്‍ സേവ് ചെയ്ത് നമ്പറിലേക്ക് Hi എന്ന സന്ദേശം അയച്ച് ചാറ്റ് ആരംഭിക്കാം.
  • ശേഷം നിങ്ങള്‍ക്ക് ഏത് തരത്തിലുള്ള ചിത്രമാണ് വേണ്ടത് എന്ന് വിവരിച്ച് നല്‍കുക.
  • രണ്ട് മിനിറ്റ് കൊണ്ട് ചിത്രം നിര്‍മിച്ചു നല്‍കും.
  • സൗജന്യ പരിധി കഴിഞ്ഞാൽ കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ 23:57 മണിക്കൂറിന് ശേഷമേ സാധിക്കുകയുള്ളൂ എന്ന സന്ദേശം ലഭിക്കും. അതോടൊപ്പം ചാറ്റ് ജി.പി.ടി അക്കൗണ്ട് ലിങ്ക് ചെയ്യാന്‍ ആവശ്യപ്പെടുന്ന യു.ആ.ര്‍എല്‍ ലഭിക്കും. ഇത് വഴി നിങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ട് ചാറ്റ് ജി.പി.ടി അക്കൗണ്ടുമായി ബന്ധിപ്പിക്കാം.

കഴിഞ്ഞ വർഷമാണ് വാട്സാപ്പിൽ ചാറ്റ് ജി.പി.ടി സേവനം ആരംഭിച്ചത്. ചിത്രങ്ങൾ നിർമിക്കുന്നതിന് പുറമേ ഉപയോക്താക്കൾക്ക് വിവിധ ജോലികൾക്കായി ചാറ്റ് ജി.പി.ടി ഉപയോഗിക്കാം. പാചകക്കുറിപ്പുകൾ തയ്യാറാക്കൽ മുതൽ പ്രൂഫ് റീഡിംഗ് അല്ലെങ്കിൽ എഴുത്തിനുള്ള സഹായം വരെ ചാറ്റ് ജി.പി.ടിയിൽ നിന്ന് ലഭിക്കും.

ചാറ്റ് ജി.പി.ടിക്ക് മുമ്പ് മെറ്റാ അതിന്റെ എ.ഐ അസിസ്റ്റന്റ് 'മെറ്റാ എ.ഐ' വാട്ട്‌സ്ആപ്പിൽ പുറത്തിറക്കിയിരുന്നു. ഇതിന് ഇമേജുകൾ സൃഷ്ടിക്കാൻ കഴിയും. 

Tags:    
News Summary - You can now create images using Chat GPT on WhatsApp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.