ജിടിഎ 6 ഗെയിമിന്‍റെ വരവോടെ പേരും ലോഗോയും മാറ്റി വാട്സ്ആപ്

റോക്ക്സ്റ്റാർ ഗെയിംസിന്റെ ജിടഎ 6 ഗെയിം ലോഞ്ചിനു പിന്നാലെ ലോക ശ്രദ്ധ നേടിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ വൻ തരംഗമാണ് ഈ ഗെയിം ഉണ്ടാക്കിയിരിക്കുന്നത്. പലരും തങ്ങളുടെ ഫോട്ടോയും പ്രൊഫൈൽ ഇമേജുകളും ഉൾപ്പെടെ ജിടിഎ 6ന്‍റെ തീമിലേക്ക് മാറ്റിയിട്ടുണ്ട്. ഇപ്പോളിതാ വാട്സ്ആപ്പും ജിടഎ 6ന്‍റെ വരവോടെ അക്കൗണ്ടിന്റെ പേരും ലോഗോയും ബയോയും മാറ്റിയിരിക്കുകയാണ്.

ജിടിഎ6 ഗെമിലെ മെസേജിങ് ആപ്പായ വാട്ട്ആപ്പിനെ രസകരമായി ഏറ്റെടുത്തിരിക്കുകയണ് വാട്ട്‌സ്ആപ്പ്. തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിന്റെ പേരും ലോഗോയും ബയോയുമാണ് താൽക്കാലികമായി മാറ്റിയിരിക്കുന്നത്. ഫ്ലോറിഡയുടെ സാങ്കൽപ്പിക രൂപമായ ലിയോണിഡ എന്ന പ്രദേശത്താണ് ഗെയിം നടക്കുന്നത്.

ഇവിടുത്തെ വൈസ് സിറ്റിയിലും പരിസരങ്ങളിലുമുള്ള കടകൾ, ആപ്പുകൾ, മാധ്യമങ്ങൾ എന്നിവയെല്ലാം യഥാർത്ഥ ലോകത്തിലെ പ്രശസ്ത ബ്രാൻഡുകളുടെ പാരഡിയായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വാട്സ്ആപ് ലോഗോയിൽ പതിവായി കാണുന്ന പച്ച നിറത്തിന് പകരം, ഗെയിമിലെ ആപ്പിനോട് സാമ്യമുള്ള നീല നിറത്തിലുള്ള മൂന്ന് കുത്തുകളുള്ള ഐക്കൺ പ്രൊഫൈൽ ചിത്രമായി നൽകി.

WhatUp, everyone? എന്നാണ് ബയോയിൽ മാറ്റി എഴുതിയിരിക്കുന്നത്. ഗെയിമിലെ പശ്ചാത്തലത്തെ സൂചിപ്പിച്ച് വ്യാഴാഴ്ച എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ If you saw us in Vice City, no, you didn't എന്നാണ് കുറിച്ചത്. ഗെയിമിലെ സാങ്കൽപ്പിക ആപ്പുമായി യഥാർത്ഥ കമ്പനിക്ക് നേരിട്ട് ബന്ധമില്ലെന്ന ധ്വനിയാണ് ഇതിലുള്ളത്. ഈ മാറ്റത്തിന് പിന്നിൽ റോക്ക്സ്റ്റാർ ഗെയിംസിന്റെ ഔദ്യോഗിക സഹകരണമുണ്ടോ എന്നോ, എത്രത്തോളം കാലം ഈ മാറ്റം തുടരുമെന്നോ വ്യക്തമല്ല.

ഇതിനു പിന്നാലെ ക്രെഡ് സ്ഥാപകൻ കുനാൽ ഷായും രംഗത്തെത്തിയിട്ടുണ്ട്. വാട്സ്ആപ്പിന്‍റെ ഔദ്യോഗിക അക്കൗണ്ട് ടാഗ് ചെയ്തുകൊണ്ട് വാട്സ്ആപ്? എന്നാണ് അദ്ദേഹം ചോദിച്ചത്. വാട്ട്‌സ്ആപ്പിന് പുറമെ നിരവധി പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെയും സേവനങ്ങളുടെയും അനുകരണങ്ങൾ ജിടിഎ 6-ൽ കാണാം. ഇൻസ്റ്റഗ്രാമിനു പകരം സ്നാപ്മാറ്റിക്, ക്യാഷ് ആപ്പിനു പകരം ബക്ക്മി, ആമസോണിന് പകരം സഹാറ, ഊഹറിനു പകരം റൈഡ്മി എന്നവയെല്ലാം ജിടിഎ 6 ഗെയിമിന്‍റെ സാങ്കൽപ്പിക ലോകത്തുണ്ട്. 

Tags:    
News Summary - WhatsApp changed logo after gta 6 game

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.