24 മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമാവുന്ന നോട്ടുമായി ഇൻസ്റ്റഗ്രാം

പുതിയ നോട്ട് ഫീച്ചറുമായി ഇൻസ്റ്റഗ്രാം. ഉപഭോക്താക്കൾക്ക് ചെറിയ നോട്ടുകൾ സൃഷ്ടിക്കാൻ കഴിയുന്ന രീതിയിലുള്ള ഫീച്ചറാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചത്. 24 മണിക്കൂറിനുള്ളിൽ നോട്ടുകൾ അപ്രത്യക്ഷമാകും. 60 കാരക്ടറുകളാവും ഇൻസ്റ്റഗ്രാം നോട്ടിൽ ഉൾപ്പെടുത്താൻ സാധിക്കുക.

ഒരു സമയം ഒരു നോട്ട് മാത്രമാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാൻ സാധിക്കുക. ട്വിറ്ററിന് സമാനമാണ് ഇൻസ്റ്റഗ്രാമിന്റെ പുതിയ ഫീച്ചർ. നേരത്തെ ഇൻസ്റ്റഗ്രാമിൽ നിരവധി പുതിയ ഫീച്ചറുകൾ കൊണ്ടു വരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന്റെ തുടക്കമാണ് പുതിയ നോട്ട് ഫീച്ചർ. വരുംനാളുകളിൽ കൂടുതൽ ഫീച്ചറുകൾ ഇൻസ്റ്റഗ്രാമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇൻസ്റ്റഗ്രാം നോട്ടുകൾ ലഭിക്കാൻ

  • ഇൻസ്റ്റഗ്രാം ആപ് ഓപ്പൺ ചെയ്യുക
  • ഡയറക്ടർ മെസേജ് സെക്ഷൻ തെരഞ്ഞെടുക്കും
  • തുടർന്ന് ക്രിയേറ്റ് നോട്ട് സെലക്ട് ചെയ്ത് നോട്ടെഴുതാം
Tags:    
News Summary - Twitter Flooded With Memes As Instagram Introduces New Feature Called 'Notes'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.