ഉ​ത്ത​രം ന​ൽ​കു​ം, പറയും

ജ​ന​പ്രി​യ ചാ​റ്റ് ബോ​ട്ടാ​യ ചാ​റ്റ് ജി.​പി.​ടി​യി​ൽ പു​തി​യൊ​രു ഫീ​ച്ച​ർ കൂ​ടി. ഉ​പ​യോ​ക്താ​വി​ന്റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം എ​ഴു​തി ന​ൽ​കു​ക മാ​ത്ര​മ​ല്ല; അ​ത് വി​വി​ധ ഭാ​ഷ​ക​ളി​ൽ പ​റ​യാ​നും ഇ​നി​മു​ത​ൽ ചാ​റ്റ് ജി.​പി.​ടി​ക്ക് ക​ഴി​യും. ഈ ​ഫീ​ച്ച​ർ നേ​ര​ത്തെ ത​ന്നെ ചാ​റ്റ് ജി.​പി.​ടി നി​ർ​മാ​താ​ക്ക​ളാ​യ ഓ​പ​ൺ എ.​ഐ പു​റ​ത്തു​വി​ട്ടി​രു​ന്നു​വെ​ങ്കി​ലും ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ലാ​ണ് ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി​യ​ത്. 37 ഭാ​ഷ​ക​ളി​ലാ​യി അ​ഞ്ച് വ്യ​ത്യ​സ്ത ശ​ബ്ദ​ങ്ങ​ളി​ൽ മ​റു​പ​ടി ല​ഭി​ക്കും. വെ​ബ്, ആ​ൻ​ഡ്രോ​യി​ഡ് വേ​ർ​ഷ​നു​ക​ളി​ൽ പു​തി​യ ഫീ​ച്ച​ർ ല​ഭ്യ​മാ​ണ്.

പു​തി​യ ഫീ​ച്ച​ർ വ​രു​ന്ന​തോ​ടെ, ചാ​റ്റ് ജി.​പി.​ടി​യു​മാ​യു​ള്ള സം​ഭാ​ഷ​ണം കൂ​ടു​ത​ൽ എ​ളു​പ്പ​മാ​കും. ഉ​പ​യോ​ക്താ​വി​ന്റെ ഭാ​ഷ സ്വ​യം തി​രി​ച്ച​റി​ഞ്ഞ് അ​തേ ഭാ​ഷ​യി​ൽ ത​ന്നെ​യാ​യി​രു​ന്നു ചാ​റ്റ് ജി.​പി.​ടി​യു​ടെ മ​റു​പ​ടി. ചാ​റ്റ് ജി.​പി.​ടി 3.5 വേ​ർ​ഷ​നി​ലാ​ണ് ഇ​ത് ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​തി​പ്പോ​ൾ പേ ​വേ​ർ​ഷ​നാ​ണ്. എ​ന്നാ​ൽ, പു​തി​യ ഫീ​ച്ച​ർ ഉ​പ​യോ​ഗി​ക്കാ​ൻ അ​ധി​ക പ​ണം ന​ൽ​കേ​ണ്ട​തി​ല്ല.

Tags:    
News Summary - The answer will be given and told

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.