ഒരു ജോടി ഡെനിം ജീൻസും പോക്കറ്റിലൊരു ഫോണും; ഗ്യാലക്സി Z ഫ്ലിപ് 3 വിറ്റഴിക്കാൻ പുതിയ തന്ത്രവുമായി സാംസങ്​

ഈ വർഷം ആഗസ്തിലായിരുന്നു സാംസങ്​ അവരുടെ ഫ്ലാഗ്​ഷിപ്പുകളായ ഗ്യാലക്സി Z ഫ്ലിപ്​ 3യും ഗ്യാലക്സി Z ഫോൾഡ്​ 3യും അവതരിപ്പിച്ചത്​. ഏറെ ആരാധകരുള്ള നോട്ട്​ സീരീസിന്‍റെ നിർമാണം നിർത്തിയ സാംസങ്​ ഇപ്പോൾ അവരുടെ മടക്കാവുന്ന ഫോണുകൾ പരമാവധി വിറ്റഴിക്കാനുള്ള പദ്ധതിയിലാണ്​.

അതിന്‍റെ ഭാഗമായി ആസ്​ട്രേലിയയിലെ ഡോ. ഡെനിം എന്ന കമ്പനിയുമായി ചേർന്ന്​ സ്​പെഷൽ എഡിഷൻ ജീൻസ്​ പുറത്തിറക്കിയിരിക്കുകയാണ് കൊറിയൻ ഭീമൻ​. 'Z ഫ്ലിപ് പോക്കറ്റ്​ ഡെനിം' എന്നാണ്​ ജീൻസിന്‍റെ പേര്​. Z ഫ്ലിപ് 3 എന്ന ഫോൺ ഫോൾഡഡ്​ മോഡിൽ ഇട്ട്​ സൂക്ഷിക്കാനുള്ള ഒരു കൊച്ചുപോക്കറ്റുമായാണ്​ ജീൻസ്​ എത്തുന്നത്​. അതാണ്​ ജീൻസിന്‍റെ പ്രത്യേകതയും.

അതേസമയം, ജീൻസിന്​ വേറൊരു പോക്കറ്റ്​ പോലുമില്ല എന്നത്​ പോരായ്​മയാണ്​. Z ഫ്ലിപ് 3 എന്ന ഫോൺ മടക്കിവെച്ചാൽ ഒരു സാധാരണ ഫോണിന്‍റെ പകുതി വലിപ്പം മാത്രമേ ഉണ്ടാവു. അത്​ സാധാരണ പാന്‍റുകളുടെ വലിയ പോക്കറ്റുകളിലിട്ടാൽ തിരിച്ചെടുക്കൽ അൽപ്പം ബുദ്ധിമു​േട്ടറിയ കാര്യമാണ്​. അതില്ലാതാക്കാനാണ്​ സാംസങ്​ Z ഫ്ലിപ് ഫോണുകൾ ഉപയോഗിക്കുന്നവർക്ക്​ മാത്രമായുള്ള ജീൻസുമായി എത്തുന്നത്​.


അതേസമയം, 83,097 രൂപ നൽകിയാൽ മാത്രമേ​ Z ഫ്ലിപ് പോക്കറ്റ്​ ഡെനിം ജീൻസ്​ സ്വന്തമാക്കാൻ കഴിയൂ. ഞെട്ടാൻ വര​ട്ടെ, ജീൻസിന്‍റെ കൊച്ചുപോക്കറ്റിൽ ഗ്യാലക്സി Z ഫ്ലിപ് 3 എന്ന ഫോണും ഉണ്ടായിരിക്കും. ഡോ. ഡെനിം എന്ന കമ്പനി ഇത്തരത്തിലുള്ള 450 ജോഡി ജീൻസുകൾ മാത്രമേ നിർമിക്കുകയുള്ളൂ. അതിനാൽ, Z ഫ്ലിപ് 3 എന്ന ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക്​ ഡോ. ഡെനിമിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോയാൽ ഒരു ജോടി ബെസ്‌പോക്ക് ജീൻസും സ്വന്തമാക്കാം.

Tags:    
News Summary - Samsung Made a Pair of Jeans with Dedicated Pocket for the Galaxy Z Flip 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.