4ജി ഡൗൺലോഡ്​ വേഗതയിൽ ജിയോ ബഹുദൂരം മുന്നിലെന്ന്​ ട്രായ്​; അപ്​ലോഡ്​ വേഗതയിൽ മുമ്പൻ വി.ഐ

രാജ്യത്ത് 4 ജി ഡൗൺലോഡ് വേഗതയിൽ ഒന്നാം സ്ഥാനം നിലനിർത്തി റിലയൻസ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കനുസരിച്ച്, മെയ് മാസത്തിൽ ജിയോ ഉപയോക്താക്കൾക്ക്​ ലഭിച്ച​ ശരാശരി 4ജി ഡൗൺലോഡ് വേഗത 20.7 എംബിപിഎസ് ആണ്​. ഇത് ഇന്ത്യയിലെ മറ്റ്​ ടെലികോം സേവനദാതാക്കളുമായി താരതമ്യം ചെയ്യു​േമ്പാൾ ഏറ്റവും ഉയർന്നതാണ്.

ട്രായ് നൽകിയ ഡാറ്റ അനുസരിച്ച്, റിലയൻസ് ജിയോയുടെ 4ജി ഡൗൺലോഡ് വേഗത എയർടെലിനേക്കാൾ നാല്​ മടങ്ങ് കൂടുതലാണ്, വോഡഫോൺ ഐഡിയയുടെ (Vi) 4ജി ഡൗൺലോഡ് വേഗതയേക്കാൾ മൂന്ന്​ മടങ്ങ്​ വേഗതയും ജിയോക്കുണ്ട്​. 2021 മെയ് മാസത്തിൽ ജിയോയുടെ ശരാശരി 4ജി ഡൗൺലോഡ് വേഗതയിൽ മൂന്ന്​ ശതമാനം വർധനയാണ് കാണപ്പെട്ടത്​. ഏപ്രിലിൽ ശരാശരി ഡൗൺലോഡ് വേഗത 20.1 എംബിപിഎസ് ആയിരുന്നു, കഴിഞ്ഞ മാസം അത് 20.7 എംബിപിഎസായി ഉയർന്നു.

4ജി ഡൗൺലോഡ്​ വേഗതയിൽ മറ്റെല്ലാ ടെൽകോകളെയും മലർത്തിയടിച്ചെങ്കിലും ശരാശരി അപ്​ലോഡ്​ വേഗതയിൽ വോഡഫോൺ ഐഡിയയാണ്​ മെയ്​ മാസത്തിൽ ഒന്നാം സ്ഥാനത്ത്​. 6.3 എംബിപിഎസ് ആയിരുന്നു വി.ഐയുടെ അപ്​ലോഡ്​ വേഗത. 4.2 എംബിപിഎസ് ഉള്ള ജിയോ ആണ്​ രണ്ടാം സ്ഥാനത്ത്​. എയർടെലി​േൻറത്​ 3.6 എംബിപിഎസ് ആണ്​. 

Tags:    
News Summary - Reliance Jio Retains Top Spot for 4G Download Speeds in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.