പെർപ്ലെക്സിറ്റി എ.ഐ ചാറ്റ്ബോട്ട് സ്നാപ്ചാറ്റിൽ ഉൾപ്പെടുത്താനുള്ള കരാറിൽ ഒപ്പിട്ട് സ്നാപും പെർപ്ലെക്‌സിറ്റിയും. 2026 ജനുവരി മുതൽ ലോകമാകെയുള്ള സ്നാപ്‌ചാറ്റ് ഉപയോക്താക്കൾക്ക് സ്നാപ് ചാറ്റിനുള്ളിൽ പെർപ്ലെക്‌സിറ്റി ചാറ്റ്ബോട്ട് ലഭ്യമായി തുടങ്ങും. നിലവിൽ സ്നാപ് ചാറ്റിലുള്ള മൈ എ.ഐക്കൊപ്പം സ്‌നാപ്ചാറ്റ് ഉപയോക്താക്കൾക്ക് പെർപ്ലെക്‌സിറ്റി ലഭ്യമാകും.
പെർപ്ലെക്സിറ്റിയുടെ എ.ഐ പവേർഡ് ആൻസർ എഞ്ചിൻ നേരിട്ട് സ്നാപ്ചാറ്റിലേക്ക് സംയോജിപ്പിക്കാനാണ് കരാറിലൂടെ കമ്പനികൾ ലക്ഷ്യമിടുന്നത്. പെർപ്ലെക്സിറ്റിയുടെ എ.ഐ ചാറ്റ്ബോട്ട് ആപ്പിലെ 943 ദശലക്ഷത്തിലധികം പ്രതിമാസ സജീവ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.
സൗഹൃദങ്ങൾ, സ്നാപ്പുകൾ, സംഭാഷണങ്ങൾ എന്നിവയിൽ എ.ഐയെ കൂടുതൽ വ്യക്തിപരവും സാമൂഹികവും രസകരവുമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഭാവിയിൽ കൂടുതൽ നൂതന പങ്കാളികളുമായി സഹകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു- സ്നാപ് ഇൻക് സി.ഇ.ഒ ഇവാൻ സ്പീഗൽ പറഞ്ഞു.
25 വ്യത്യസ്ത രാജ്യങ്ങളിലെ 75 ശതമാനത്തിലധികം സ്നാപ് ഉപയോക്താക്കൾ 13-34 വയസ് പ്രായമുള്ളവരാണെന്നും ഇത് പെർപ്ലെക്സിറ്റിക്ക് ഉയർന്ന സാധ്യതയാണ് നൽകുന്നതെന്നും കമ്പനി കൂട്ടിച്ചേർത്തു.
ഇതിലൂടെ സ്നാപ് ചാറ്റ് ഉപയോക്താക്കൾക്ക് ചോദ്യങ്ങൾ ചോദിക്കാനും അവർക്ക് താൽപ്പര്യമുള്ള വിഷയങ്ങൾ പര്യവേക്ഷണം ചെയ്യാനും ലോകത്തെ കുറിച്ച് പഠിക്കാനും പെർപ്ലെക്സിറ്റിയിലേക്ക് പ്രവേശിക്കാൻ കഴിയുമെന്ന് സ്നാപ്പ് പറഞ്ഞു. കരാർ പ്രകാരം പെർപ്ലെക്സിറ്റി ഒരു വർഷത്തിനുള്ളിൽ സ്നാപ്പിന് 400 മില്യൺ ഡോളർ (ഏകദേശം 3,547 കോടി രൂപ) നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.