ചൈനീസ് കമ്പനികൾക്കെതിരെ ഓപൺ എ.ഐ; ‘അനുവാദമില്ലാതെ തങ്ങളുടെ സംവിധാനങ്ങൾ ഉപയോഗിക്കുന്നു’

വാഷിങ്ടൺ: ചൈനയിലുൾപ്പെടെയുള്ള തങ്ങളുടെ എതിരാളികൾ നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-എ.ഐ) ടൂളുകൾ വികസിപ്പിക്കുന്നതിനും ഈ മേഖലയിൽ ദ്രുതഗതിയിലുള്ള മുന്നേറ്റം നടത്തുന്നതിനുമായി തങ്ങൾ വികസിപ്പിച്ച സംവിധാനങ്ങൾ ഉപയോഗിക്കുകയാണെന്ന് ചാറ്റ് ജി.പി.ടിയുടെ ഉടമസ്ഥരായ ഓപൺ എ.ഐ പരാതിപ്പെട്ടു.

ചാറ്റ്‌ ജി.പി.ടിയുടെ അതേ സ്വഭാവത്തിലുള്ള ചൈനീസ് ആപ്പായ ‘ഡീപ്‌സീക്കിന്റെ’ വരവ് ഓപൺ എ.ഐ ഉൾപ്പെടെയുള്ള യു.എസ് സ്ഥാപനങ്ങളുടെ നില പരുങ്ങലിലാക്കിയിരുന്നു. ഓപൺ എ.ഐയുടെ ഡേറ്റ നിയമവിരുദ്ധമായി മറ്റുകമ്പനികൾ ഉപയോഗിച്ചോ എന്ന കാര്യം ‘മൈക്രോസോഫ്റ്റ്’ അന്വേഷിക്കുന്നതായാണ് റിപ്പോർട്ട്. ഓപൺ എ.ഐയിൽ പ്രധാന നിക്ഷേപകരാണ് മൈക്രോസോഫ്റ്റ്.

ഡീപ്സീക്കിന്റെ വരവിന് മുന്നിൽ അടിതെറ്റിയവരിൽ എ.ഐ കമ്പനികൾക്കുപുറമെ വൻകിട ചിപ്പ് നിർമാതാക്കളായ എൻവിഡിയ പോലുള്ള ടെക് കമ്പനികളുമുണ്ട്. ടെക് മേഖലക്കൊപ്പം ഓഹരി വിപണികളും ഡീപ്സീക്ക് ഉയർത്തിയ കൊടുങ്കാറ്റിൽ ആടിയുലഞ്ഞതായാണ് വാർത്ത. വിപണിമൂല്യത്തിൽ ലോകത്തെ ഒന്നാമത്തെ കമ്പനിയായ എൻവിഡിയ ഒറ്റ ദിവസം കൊണ്ട് മൂന്നാം സ്ഥാനത്തേക്കിറങ്ങി.

Tags:    
News Summary - OpenAI says Chinese companies are trying to use US models to train AI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.