ഗൂഗ്ളിനും പെർപ്ലെക്സിറ്റിക്കും ചെക്ക്; ചാറ്റ് ജി.പി.ടി ഗോ ഒരു വർഷത്തേക്ക് ഇന്ത്യയിൽ സൗജന്യം, പുതിയ പ്രഖ്യാപനവുമായി ഓപൺ എ.ഐ

ഇന്ത്യൻ വിപണിയിൽ ആധിപത്യം ശക്തിപ്പെടുത്താൻ പുതിയ നീക്കവുമായി ഓപൺ എ.ഐ. ചാറ്റ്.ജി.പി.ടി ഗോ ഒരു വർഷത്തേക്ക് സൗജന്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഓപൺ എ.ഐ. നവംബർ നാല് മുതലാണ് ഈ സേവനം ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഓപണ്‍ എ.ഐയുടെ എ.ഐ ചാറ്റ്‌ബോട്ടായ ചാറ്റ് ജി.പി.ടിയുടെ മിഡ്-ടിയര്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനാണ് ചാറ്റ്ജിപിടി ഗോ.

ചാറ്റ്. ജി.പി.ടിയുടെ ലോകത്തിലെ രണ്ടാമത്തെ വലിയ വിപണിയും ഏറ്റവും വേഗത്തിൽ വളർന്നകൊണ്ടിരിക്കുന്ന വിപണിയുമാണ് ഇന്ത്യ. ഇത് നേരത്തെ ഒപൺ എ.ഐ പുറത്ത്വിട്ടതാണ്.അതിനാൽ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ആധിപത്യം നിലനിർത്താനുള്ള മാർഗം കൂടിയാണിത്. അടുത്തിടെ ഇന്ത്യൻ ഉപഭോക്തൃ അടിത്തറയെ ആകർഷിക്കുന്നതിനായി പ്രീമിയം എ.ഐ ഫീച്ചറുകൾക്കുള്ള സബ്സ്ക്രിപ്ഷൻ ഒഴിവാക്കിയ പെർപ്ലെക്സിറ്റിക്കും ഗൂഗ്ളിനും വെല്ലുവിളിയാണ് ഓപൺ എ.ഐയുടെ ഈ പ്രഖ്യാപനം.

19,500 വിലയുള്ള എ.ഐ പ്രോ മെമ്പർഷിപ്പ് ഒരു വർഷത്തേക്ക് വിദ്യാർഥികൾക്ക് സൗജന്യമാക്കിയ ഗൂഗിളിന്റെ നീക്കത്തെ തുടർന്നാണ് ഓപൺ എ.ഐയുടെ തീരുമാനം. പെർപ്ലെക്സിറ്റിയും ടെലികോം ഭീമനായ എയർടെലുമായി സഹകരിച്ച് അതിന്റെ പ്രീമിയം പ്ലാനിലേക്ക് സൗജന്യ ആക്‌സസ് വാഗ്ദാനം ചെയ്തിരുന്നു.

പ്രതിമാസം 399 രൂപ നിരക്കിൽ ആഗസ്റ്റിലാണ് ഓപൺ എ.ഐ അതിന്‍റെ ചാറ്റ് ജി.പി.ടി ഗോ ലോഞ്ച് ചെയ്തത്. ഉയോക്താക്കൾക്ക് താങ്ങാനാവുന്ന നിരക്കായിരുന്നു ഇത്. എന്നാൽ ഇപ്പോൾ ഉപയോക്താക്കൾക്ക് കൂടുതൽ സുഖപ്രദമാകുന്നതാണ് പുതിയ പ്രഖ്യാപനം. ഉപയോക്താക്കൾക്ക് ഉപകാര പ്രദമാകുന്ന നിരവധി ഗുണങ്ങൾ ചാറ്റ് ജി.പി.ടി ഗോ അവതരിപ്പിച്ചിട്ടുണ്ട്. ഉർന്ന മെസേജ് പരിധി, പ്രതിദിനം ചിത്രങ്ങൾ നിർമിക്കുന്നതിനും അപലോഡ് ചെയ്യുന്നതിനുമുള്ള ഉയർന്ന പരിധി, ഉത്തരങ്ങളിൽ കൂടുതൽ കൃത്യത, ദീർഘമായ മെമ്മറി എന്നിവയെല്ലാം ഇതിന്‍റെ പ്രത്യേകതയാണ്.

Tags:    
News Summary - open ai offers chat gpt go subscription free to all users across india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.