ലാപ്ടോപ്, മൊബൈൽ രംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന സഹകരണവുമായി എൻവിഡിയയും ഇന്റലും കൈകോർക്കുന്നു. അഞ്ചു ബില്യൺ ഡോളറിന്റെ (45,000 കോടി രൂപ) പങ്കാളിത്തത്തിലൂടെ ന്യൂ ജനറേഷൻ ലാപ്ടോപ് ചിപ്പുകളും മൊബൈൽ പ്രോസസറുകളും വികസിപ്പിക്കുകയാണ് ലക്ഷ്യം.
എൻവിഡിയക്ക് ഗ്രാഫിക്സ് ചിപ്പ് മേഖലയിൽ 94 ശതമാനവും ഇന്റലിന് മൊബൈൽ സി.പി.യുവിൽ 80 ശതമാനവും വിപണി പങ്കാളിത്തമുള്ളതിനാൽ ഈ രംഗങ്ങളിൽ വലിയ വിപ്ലവം വരുമെന്നാണ് ടെക് വൃത്തങ്ങൾ പറയുന്നത്. ഉപഭോക്തൃ ഉൽപന്ന, ഗെയിമിങ്, വിദ്യഭ്യാസം തുടങ്ങിയ മേഖലകളിലെല്ലാം ഇതു സ്വാധീനം ചെലുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.