24 മണിക്കൂർ നീണ്ട മൈക്രോസോഫ്റ്റ് സാങ്കേതിക തടസ്സത്തിന് പരിഹാരം; സേവനങ്ങൾ പൂർണ്ണമായി പുനഃസ്ഥാപിച്ചു

ലോകവ്യാപകമായി ദശലക്ഷക്കണക്കിന് ഉപയോക്താക്കളെയും വിവിധ സേവനങ്ങളെയും ബാധിച്ച മൈക്രോസോഫ്റ്റ് തടസ്സത്തിന് പരിഹാരം. 24 മണിക്കൂറിലധികം നീണ്ടുനിന്ന തടസ്സത്തിന് ശേഷം എല്ലാ വിഭാഗങ്ങളിലും സേവനങ്ങൾ പൂർണ്ണമായി പുനഃസ്ഥാപിച്ചതായി മൈക്രോസോഫ്റ്റ് അധികൃതർ വെള്ളിയാഴ്ച അറിയിച്ചു.

ഔട്ട്‌ലുക്ക്, ടീംസ്, മൈക്രോസോഫ്റ്റ് 365 തുടങ്ങി നിരവധി പ്രധാന സേവനങ്ങളെയാണ് ഈ സാങ്കേതിക തടസ്സം ബാധിച്ചത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വ്യാഴാഴ്ച പുലർച്ചെ മുതൽ തന്നെ ഉപയോക്താക്കൾ ലോഗിൻ ചെയ്യാനും സേവനങ്ങൾ ഉപയോഗിക്കാനും ബുദ്ധിമുട്ടുകൾ നേരിടുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. ഡൗൺഡിറ്റെക്ടർ കണക്കുകൾ പ്രകാരം ഇന്ത്യയിലും ആയിരക്കണക്കിന് പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്നത്.

തടസ്സത്തിന് പിന്നിൽ സൈബർ ആക്രമണമോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏജന്റുകളുടെ പ്രശ്നങ്ങളോ അല്ലെന്നും, ഇതൊരു സാധാരണ സാങ്കേതിക തടസ്സം മാത്രമാണെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി. എഫ്.എ.എ വിമാന സർവീസുകൾ തടസ്സപ്പെട്ടതുമായി മൈക്രോസോഫ്റ്റ് പ്രശ്നങ്ങൾക്ക് ബന്ധമില്ലെന്നും കമ്പനി അറിയിച്ചു. ഉപയോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ മൈക്രോസോഫ്റ്റ് ഖേദം പ്രകടിപ്പിച്ചു. ഇത്തരം പ്രശ്നങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ സാങ്കേതിക വിഭാഗം സമഗ്രമായ പരിശോധന നടത്തിവരികയാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - microsoft restored service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.