എനിക്ക് മാത്രം എന്തുകൊണ്ട് ഒരു സ്പൈ ഗേൾഫ്രണ്ട് ഇല്ല? രഹസ്യാന്വേഷണ ഏജൻസികളെ പരിഹസിച്ച് ടെലിഗ്രാം സി.ഇ.ഒ

എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങിന്റെ പേരിൽ ഉയർന്നുവന്ന ചാരവൃത്തി വിവാദങ്ങൾക്കിടെ ലോകത്തിലെ പ്രമുഖ രഹസ്യാന്വേഷണ ഏജൻസികളെ പരിഹസിച്ച് ടെലിഗ്രാം സ്ഥാപകൻ പാവെൽ ദുറോവ്. തനിക്ക് മാത്രം എന്തുകൊണ്ടാണ് ഇതുവരെ ഒരു സ്പൈ ഗേൾഫ്രണ്ട് ലഭിക്കാത്തതെന്നാണ് ദുറോവ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ ചോദിച്ചിരിക്കുന്നത്.

ഏഷ്യൻ വനിതകളിൽ താൽപ്പര്യമില്ലാത്ത സി.ഇ.ഒമാർക്ക് രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് ഡേറ്റിംഗ് അവസരങ്ങൾ കുറവാണെന്നത് അനീതിയാണെന്ന് ദുറോവ് പരിഹസിച്ചു. ഫ്രഞ്ച്, റഷ്യൻ, ഇറാനിയൻ ഹണിട്രാപ്പുകൾ എവിടെയാണ്? ഇതുവരെ ഒരു വനിതാ ചാരപോലും എന്റെ അടുത്തേക്ക് വന്നിട്ടില്ല. അവർ ശരിക്കും ശ്രമിക്കുന്നുണ്ടോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ രാജ്യങ്ങളിലെ സ്ത്രീകളെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരായി ചിത്രീകരിക്കുന്നതും പ്രണയക്കുരുക്കുകളെക്കുറിച്ചുള്ള ആശയത്തെ ഒരു ഡേറ്റിംഗ് തമാശയായി അവതരിപ്പിക്കുന്നതും ദുറോവിന്റെ കമന്റുകൾക്കെതിരെ വലിയ വിമർശനത്തിന് കാരണമായി. ജെൻസൻ ഹുവാങ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ വന്ന ഈ തമാശ ചിലർക്ക് രസകരമായി തോന്നിയെങ്കിലും, പൊതുവെ ഇത് വലിയ പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.

എൻവിഡിയ മേധാവി ജെൻസെൻ ഹുവാങുമായി അടുപ്പം സ്ഥാപിച്ച് അദ്ദേഹത്തിൽ നിന്നും രഹസ്യ വിവരങ്ങൾ ചോർത്താൻ ചൈന അയച്ച ചാരവനിതയാണ് ആലീസ് ഹുവാങ് എന്നാണ് ആരോപണം. എന്നാൽ ഇതുവരെയും ആലീസ് ഹുവാങിനെതിരെ ഉയർന്ന ആരോപണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗമുൾപ്പെടെ ഈ വിഷയത്തിൽ ശക്തമായ അന്വേഷണം നടത്തിവരികയാണ്. 

Tags:    
News Summary - Telegram CEO mocks Jensen Huang

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.