'റീൽസ്​' ദൈർഘ്യം കൂട്ടി ഇൻസ്റ്റാഗ്രാം

തങ്ങൾ ഇനിമുതൽ വെറുമൊരു 'ഫോ​േട്ടാ ഷെയറിങ്​ ആപ്പ്'​ മാത്രമായിരിക്കില്ല എന്ന്​ ഇൻസ്റ്റാഗ്രാം തുറന്നുപറഞ്ഞത്​ ഇൗയടുത്താണ്​. ചിത്രങ്ങൾക്കൊപ്പം വിഡിയോകൾക്കും ഏറെ പ്രധാന്യം നൽകുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്​ഫോമായി ഇൻസ്റ്റാഗ്രാമിനെ മാറ്റുകയാണ്​ ആപ്പിന്​ പിന്നിലുള്ളവർ. അതി​െൻറ ഭാഗമായി റീൽസിലാണ്​ പുതിയ കിടിലൻ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്​. ടിക്​ടോക്​ നിരോധനത്തിന്​ ശേഷം വൻ ജനപ്രീതി സ്വന്തമാക്കിയ ഇൻസ്റ്റയിലെ 'റീൽസി'ൽ ആദ്യം 15 സെക്കൻറുകൾ മാത്രമായിരുന്നു വിഡിയോകൾക്കുള്ള ദൈർഘ്യം അനുവദിച്ചിരുന്നത്​.

സമീപകാലത്ത്​ 30 സെക്കൻറുകളായി ഷോർട്ട്​ വിഡിയോകളുടെ ദൈർഘ്യം ഉയർത്തുകയും ചെയ്​തിരുന്നു. എന്നാലിപ്പോൾ റീൽസിൽ ഒരു മിനിറ്റ്​ വിഡിയോകൾ പോസ്റ്റ്​ ചെയ്യാനുള്ള സൗകര്യമാണ്​ ഇൻസ്റ്റ യൂസർമാർക്കായി അവതരിപ്പിച്ചിരിക്കുന്നത്​. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെയാണ്​​ ഇൻസ്റ്റാ അധികൃതർ പുതിയ സവിശേഷതയെ കുറിച്ച്​ പുറത്തുവിട്ടത്​.

എങ്ങനെ 60 സെക്കൻറുകളുള്ള റീൽസ്​ വിഡിയോ നിർമിക്കാം..?

30 സെക്കൻറുകളിൽ കൂടുതലുള്ള റീൽസ്​ നിർമിക്കാൻ ആഗ്രഹിക്കുന്നവർ, വിഡിയോ റെക്കോർഡ്​ ​ചെയ്യുന്നതിന്​ മുമ്പ്​ ദൈർഘ്യം സെറ്റ്​ ചെയ്യേണ്ടതായുണ്ട്​. അതിനായി ആദ്യം ആപ്പിലെ ഹോമിൽ നിന്ന്​ വലത്തോ​േട്ടാക്ക്​ സ്വൈപ്​ ചെയ്​ത്​ റീൽസ്​ റെക്കോർഡ്​ ചെയ്യാനുള്ള ഇൻറർ​ഫേസിലേക്ക്​ പോവുക. ശേഷം സ്​ക്രീനിലുള്ള ഡൗൺ ആരോ തിരഞ്ഞെടുത്ത്​ അതിലുള്ള 'ലെങ്​ത്​ ഒാപ്​ഷനി'ൽ രണ്ടുതവണ ടാപ്​ ചെയ്​താൽ 15 സെക്കൻറുകളിൽ നിന്ന്​ 60 സെക്കൻറുകളായി ദൈർഘ്യം വർധിപ്പിക്കാൻ സാധിക്കും.



Tags:    
News Summary - Instagram Reels Can Now Be up to 60 Seconds Long

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.