ടാഗ് ചെയ്ത പോസ്റ്റുകൾ പ്രൊഫൈൽ ഗ്രിഡിലേക്ക് ചേർക്കാം; പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

ഉപയോക്താക്കൾക്ക് തങ്ങളുടെ പ്രൊഫൈൽ പേജുകളുടെ മേൽ കൂടുതൽ നിയന്ത്രണം നൽകുന്ന പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം. ഇനി മുതൽ മറ്റുള്ളവർ ടാഗ് ചെയ്യുന്ന പോസ്റ്റുകൾ സ്വന്തം പ്രൊഫൈൽ ഗ്രിഡിലേക്ക് നേരിട്ട് ചേർക്കാൻ ഈ പുതിയ ഫീച്ചറിലൂടെ സാധിക്കും. ഇതിനായി ഉപയോക്താക്കൾ ചിത്രങ്ങളോ വീഡിയോകളോ വീണ്ടും അപ്‌ലോഡ് ചെയ്യുകയോ റീപോസ്റ്റ് ചെയ്യുകയോ ചെയ്യേണ്ടതില്ല. യാത്രകൾ, പാർട്ടികൾ, കൺസർട്ടുകൾ തുടങ്ങിയ ഗ്രൂപ്പ് ഒത്തുചേരലുകളിൽ സുഹൃത്തുക്കൾ എടുക്കുന്ന ചിത്രങ്ങളിൽ നമ്മളെ ടാഗ് ചെയ്യുമ്പോൾ, അതേ ചിത്രം വീണ്ടും അപ്‌ലോഡ് ചെയ്യുന്നതിന് പകരം ഈ പുതിയ ഫീച്ചർ ഉപയോഗിച്ച് പ്രൊഫൈൽ ഗ്രിഡിൽ ഉൾപ്പെടുത്താം.

ചിത്രത്തിന്റെ ഒറിജിനൽ പോസ്റ്റ് അത് പബ്ലിഷ് ചെയ്ത ആളുടെ അക്കൗണ്ടിൽ തന്നെ സുരക്ഷിതമായിരിക്കും. ഉപയോക്താക്കൾക്ക് താഴെ പറയുന്ന മൂന്ന് വഴികളിലൂടെ ടാഗ് ചെയ്ത പോസ്റ്റുകൾ പ്രൊഫൈൽ ഗ്രിഡിലേക്ക് ചേർക്കാവുന്നതാണ്:

  • ഡിഎം നോട്ടിഫിക്കേഷൻ വഴി: ആരെങ്കിലും ടാഗ് ചെയ്യുമ്പോൾ ലഭിക്കുന്ന ഡയറക്ട് മെസ്സേജ് നോട്ടിഫിക്കേഷനിൽ നിന്ന്
  • പോസ്റ്റിൽ നിന്ന് നേരിട്ട്: ടാഗ് ചെയ്യപ്പെട്ട പോസ്റ്റിലെ മൂന്ന് ഡോട്ടുകളുള്ള മെനു ഉപയോഗിച്ച്
  • ടാഗ്ഡ് ടാബിൽ നിന്ന്: പ്രൊഫൈലിലെ ടാബിലുള്ള പോസ്റ്റിൽ ലോങ് പ്രെസ്സ് ചെയ്തുകൊണ്ട്

പ്രൊഫൈൽ ഗ്രിഡിൽ നിന്ന് ഈ പോസ്റ്റുകൾ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാനും സാധിക്കും. ഇങ്ങനെ ഗ്രിഡിൽ നിന്ന് മാറ്റിയാലും ടാഗ്ഡ് ടാബിൽ നിന്നോ ഒറിജിനൽ പോസ്റ്റിൽ നിന്നോ അത് നഷ്ടപ്പെടില്ല. ക്രിയേറ്റർമാർക്കും ഈ അപ്‌ഡേറ്റ് ഏറെ ഉപകാരപ്പെടും. കൊളാബറേഷൻ പോസ്റ്റുകൾ വീണ്ടും റീപോസ്റ്റ് ചെയ്യാതെ തന്നെ സ്വന്തം പ്രൊഫൈലിൽ പ്രദർശിപ്പിക്കാൻ ഇത് സഹായിക്കുന്നു. ഒന്നിലധികം ക്രിയേറ്റർമാർ ഒന്നിച്ച് പ്രവർത്തിക്കുന്ന ബ്രാൻഡ് കാമ്പെയ്‌നുകൾക്കും ഈ പുതിയ ഫീച്ചർ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താം.

Tags:    
News Summary - instagram new feature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.