ഇൻസ്റ്റഗ്രാം റീൽസിൽ നിന്ന്​ ഇനി പണവും ലഭിക്കും

ഇൻസ്റ്റഗ്രാം കഴിഞ്ഞ വർഷം അവതരിപ്പിച്ച ഷോർട്ട്​ വിഡിയോ ക്ലിപ്​ സേവനമായ റീൽസിന്​ മികച്ച പ്രതികരണമാണ്​ ഉപയോക്​താക്കളിൽ നിന്ന്​ ലഭിക്കുന്നത്​. കഴിഞ്ഞമാസം റീൽസിൽ പരസ്യങ്ങൾ കൊണ്ടു വരുമെന്ന് ഉടമസ്ഥരായ​ ഫേസ്​ബുക്ക്​ പ്രഖ്യാപിച്ചിരുന്നു. ഇതിന്​ പിന്നാലെ റീൽസിൽ​ വിഡിയോകൾ പോസ്റ്റ്​ ചെയ്യുന്നവർക്ക്​ പണം നൽകാൻ ഫേസ്​ബുക്ക്​ ഒരുങ്ങുന്നുവെന്നാണ്​ റിപ്പോർട്ട്​.

ഫേസ്​ബുക്ക്​ ഉൾപ്പടെയുള്ള ആപുകളിലെ പുതിയ ഫീച്ചറുകളെ കുറിച്ച്​ പ്രവചനം നടത്തുന്ന അലസാൺഡ്രോ പലോസിയാണ്​ ഇതുമായി ബന്ധപ്പെട്ട ആദ്യ സൂചന നൽകിയത്​. ഫീച്ചറിന്‍റെ സ്​ക്രീൻഷോട്ടുകളാണ്​ പലോസി പങ്കുവെച്ചത്​. ഇൻസ്റ്റഗ്രാമിൽ ഉടൻ മോണിറ്റൈസേഷൻ കിട്ടുമോ അ​​തോ നിശ്​ചിത ആളുകൾ വിഡിയോ കണ്ടതിന്​ ശേഷം മാത്രമാണോ ഇത്​ ലഭിക്കുകയെന്ന്​ വ്യക്​തമായിട്ടില്ല. കൂടുതൽ എൻഗേജ്​മെന്‍റ്​ ലഭിക്കുന്നവർക്കാണ്​ പണം നൽകുകയെന്നും സൂചനകളുണ്ട്​.

ഉപയോക്​താകൾക്ക്​ വരുമാനത്തിന്‍റെ തോത്​ മനസിലാക്കാനും ചില പ്രത്യേക ബോണസുകൾ നേടാനും പുതിയ മാറ്റത്തിലൂടെ സാധിക്കുമെന്നാണ്​ സൂചന. അതേസമയം, പുതിയ ഫീച്ചറിനെ കുറിച്ച്​ ഇൻസ്റ്റഗ്രാം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - Instagram may soon pay those who create Reels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.