ആൻഡ്രോയിഡിനും ഐ.ഒ.എസിനും ബദലായി ഒരു ഇന്ത്യൻ ഓപ്പറേറ്റിങ്​ സിസ്റ്റം -പദ്ധതിയുമായി സർക്കാർ

ഗൂഗിൾ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡിനും ആപ്പിളി​െൻറ ഐ.ഒ.എസിനും ബദലായി ഒരു തദ്ദേശീയ ഓപ്പറേറ്റിങ് സിസ്റ്റം സൃഷ്ടിക്കാൻ ഇന്ത്യ. ഇത് സുഗമമാക്കുന്ന നയം കൊണ്ടുവരാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തിങ്കളാഴ്ച പറഞ്ഞു.

''നിലവില്‍, മൊബൈല്‍ ഫോണുകളില്‍ രണ്ട് താരം ഓപ്പറേറ്റിങ്​ സിസ്റ്റങ്ങളാണ് ആധിപത്യം പുലര്‍ത്തുന്നത് - ഗൂഗിളി​െൻറ ആന്‍ഡ്രോയിഡും ആപ്പിളി​െൻറ ഐ.ഒ.എസും. ഇവയാണ്​ ഹാര്‍ഡ്വെയര്‍ ഇക്കോ സിസ്റ്റത്തെയും മുന്നോട്ട് നയിക്കുന്നത്​. മൂന്നാമത്തേത് എന്ന നിലയിലല്ല, ഒരു പുതിയ ഹാന്‍ഡ്സെറ്റ് ഓപ്പറേറ്റിങ്​ സിസ്റ്റം സൃഷ്ടിക്കാന്‍ കേന്ദ്ര സർക്കാരിന്​ ഏറെ താല്‍പ്പര്യമുണ്ട്. ഞങ്ങള്‍ ആളുകളുമായി അതുമായി ബന്ധപ്പെട്ടുള്ള​ ചർച്ചയിലാണ്​. അതിന്​ വേണ്ടിയുള്ള പുതിയ പോളിസിക്കായി നാം ശ്രമിക്കുകയാണ്''​. - മന്ത്രി പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തദ്ദേശീയ ഓപ്പറേറ്റിങ്​ സിസ്റ്റം (ഒ.എസ്) വികസിപ്പിക്കുന്നതിന് സ്റ്റാര്‍ട്ട്​അപ്പ്, അക്കാദമിക് ഇക്കോസിസ്റ്റം എന്നിവയ്ക്കുള്ളിലെ കഴിവുകള്‍ സര്‍ക്കാര്‍ തേടുകയാണെന്നും അദ്ദേഹം പറഞ്ഞു. 'യഥാർത്ഥ പ്രതിഭകളെ ലഭിക്കുകയാണെങ്കിൽ ആ മേഖല വികസിപ്പിക്കാൻ സർക്കാരിന്​ ഏറെ താൽപര്യമുണ്ട്​. കാരണം അതിലൂടെ iOS, Android എന്നിവയ്‌ക്ക് ഒരു ബദൽ സൃഷ്ടിക്കാനും ഒരു ഇന്ത്യൻ ബ്രാൻഡിന്​ വളരാനും സാധിക്കും'. -മന്ത്രി കൂട്ടിച്ചേർത്തു. 

Tags:    
News Summary - India Planning indigenous mobile operating system to Rival iOS and Android

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.