നിയോം നഗരത്തിലെത്തുന്ന പറക്കും ടാക്സി

സൗദിയുടെ നിയോം നഗരത്തിൽ പറക്കും ടാക്സികൾ

റിയാദ്: സമഗ്ര പരിവർത്തന പദ്ധതിയായ 'വിഷൻ 2030'-ലെ സ്വപ്ന നഗരി 'നിയോം' യാഥാർഥ്യമാകുന്നതോടെ അവിടെ എയർ ടാക്സികൾ ലഭ്യമാക്കുമെന്ന് നിയോം ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ നദ്‌മി അൽ-നസ്ർ. ഈജിപ്തിലെ ശറമുശൈഖിൽ നടന്ന ഹരിത സൗദി സംരംഭക ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സൗഹൃദ നഗരമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗതത്തിന് പറക്കും ടാക്സി സംവിധാനം ഏർപ്പെടുത്തുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. നിയോം പദ്ധതി പ്രദേശത്ത് ഇതിനകം 15 ഹെലികോപ്റ്ററുകൾ ഗതാഗത ആവശ്യത്തിന് ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


ശുദ്ധമായ പാചക ഇന്ധനവും ഹരിത ഹൈഡ്രജനും ഉൽപാദിപ്പിക്കുന്ന സൗദിയിലെ ആദ്യ കേന്ദ്രം നിയോമിൽ യാഥാർഥ്യമാകും. അന്തരീക്ഷ മലിനീകരണമില്ലാത്തവിധം സാങ്കേതികവിദ്യയുടെ കൈമാറ്റം ത്വരിതപ്പെടുത്തുന്നതിനായി നിയോമിൽ ഒരു വ്യവസായിക നഗരമുണ്ടെന്നും അൽ-നസ്ർ സ്ഥിരീകരിച്ചു. നിയോമിലെ അത്യാധുനിക പാർപ്പിട പദ്ധതിയായ 'ദി ലൈൻ' പൂർണമായും പരിസ്ഥിതി സൗഹൃദമായിരിക്കും. ലൈനിലെ ജനസംഖ്യാശേഷി ന്യൂയോർക്കിലെയും ലണ്ടനിലെയും ജനസാന്ദ്രതക്ക് തുല്യമാണെന്നും സി.ഇ.ഒ വെളിപ്പെടുത്തി.

Tags:    
News Summary - Flying taxis to be available for transportation in saudi's NEOM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.