Image: LUKAS COCH/EPA-EFE/Shutterstock

'ന്യൂസ്​ ഫീഡിൽ വാർത്തകൾ പൂർണ്ണമായും നിരോധിച്ചു'; ആസ്​ട്രേലിയൻ സർക്കാരിനെ വെല്ലുവിളിച്ച്​ ഫേസ്​ബുക്ക്​ ചെയ്​തത്​

അമേരിക്കൻ ടെക്​ ഭീമൻമാരായ ഫേസ്​ബുക്കും ഗൂഗ്ളും ആസ്​ട്രേലിയൻ സർക്കാരുമായുള്ള മല്ല യുദ്ധം തുടരുകയാണ്​​. രാജ്യത്തുള്ള വാർത്താ മാധ്യമങ്ങളുടെ ഉള്ളടക്കങ്ങൾക്ക്​ പണം നൽകാൻ ചട്ടംകെട്ടി സർക്കാർ പുതിയ നിയമ നിർമാണത്തിനൊരുങ്ങുന്ന പശ്ചാത്തലത്തിൽ ഇരു കമ്പനികളും വിട്ടുകൊടുക്കില്ല എന്ന നിലപാടിലാണ്​. അതി​െൻറ ഭാഗമായി ഫേസ്​ബുക്ക് തങ്ങളുടെ ആദ്യ പ്രതിരോധ നടപടിയും സ്വകരിച്ചു​. ആസ്​ട്രേലിയയിൽ മാത്രമായി അവരുടെ പ്ലാറ്റ്​ഫോമിൽ നിന്ന്​ തന്നെ ദേശീയ, അന്താരാഷ്​ട്ര വാർത്താ ഉള്ളടക്കങ്ങൾക്ക്​​ ​ ഫേസ്​ബുക്ക്​ നിരോധനം ഏർപ്പെടുത്തി​.

ന്യൂസ്​ ഫീഡുകളിലുള്ള വാർത്തകൾ വായിക്കുന്നതിൽ നിന്നും ലിങ്കുകൾ സ്വന്തം വാളിലും കമൻറ്​ ബോക്​സിലും പങ്കുവെക്കുന്നതിൽ നിന്നും ആസ്​ട്രേലിയയിലെ യൂസർമാർക്ക്​ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്​ ഫേസ്​ബുക്ക്​. വാർത്താ ലിങ്കുകൾ പോസ്റ്റ്​ ചെയ്യുന്നവർക്ക്​​ ബ്ലാങ്ക്​ പേജുകൾ മാത്രമാണ്​ കാണാൻ സാധിക്കുന്നത്​. ബുധനാഴ്ച ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ്​ ഫേസ്​ബുക്ക്​ പുതിയ നീക്കം പ്രഖ്യാപിച്ചത്​.

തങ്ങളുടെ പരസ്യ വ്യവസായത്തെ നശിപ്പിച്ചതിന്​ ടെക്​ ഭീമൻമാരായ ഫേസ്​ബുക്കിനെയും ഗൂഗ്​ളിനെയും ആസ്​ട്രേലിയയിലെ വാർത്ത പ്രസാധകർ കുറ്റപ്പെടുത്തിയിരുന്നു. അതി​െൻറ ഭാഗമായി ചില നിബന്ധനകളും അവർ മുന്നോട്ടുവെക്കുകയുണ്ടായി. എന്നാൽ, ഫേസ്​ബുക്കി​െൻറ പുതിയ പ്രഖ്യാപനം വാർത്താ പ്രസാധകരുടെ ആവശ്യങ്ങളോടുള്ള വൻകിട ടെക്​ ഭീമൻമാരുടെ പ്രതികരണത്തിലെ വ്യതിചലനത്തെയാണ്​ സൂചിപ്പിക്കുന്നത്​.


ഫേസ്​ബുക്കി​െൻറ 'വാർത്താ ഉള്ളടക്ക നിരോധനം' ആസ്​ട്രേലിയയെ മറ്റൊരു രീതിയിൽ നന്നായി ബാധിച്ചു. കോവിഡ്​ മഹാമാരി, ചുഴലിക്കാറ്റുകൾ, കാട്ടുതീ പോലുള്ള ദുരന്തങ്ങളെ കുറിച്ച്​ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന അടിയന്തര സേവനങ്ങളുടെ ഫേസ്​ബുക്ക്​ പേജുകളുടെ പ്രവർത്തനം നിലച്ചു. നിരവധി അടിയന്തര സാഹചര്യങ്ങൾക്കിടയിലും ആരോഗ്യ വകുപ്പി​െൻറയും ഫയർ ഫോഴ്​സി​െൻറയും കാലാവസ്ഥാ സേവനങ്ങളുടെയും പേജുകളും പ്രതിസന്ധി നേരിട്ടു.

ഫേസ്​ബുക്കി​െൻറ ഞെട്ടിക്കുന്ന നീക്കത്തിൽ പ്രധാനമന്ത്രി സ്​കോട്ട്​ മോറിസൺ പ്രതികരണവുമായി എത്തി. 'ഫേസ്​ബുക്കി​െൻറ പ്രവർത്തി അങ്ങേയറ്റം നിരാശാജനകമായിരുന്നുവെന്ന്​ പറഞ്ഞ അദ്ദേഹം അവർക്ക്​ അഹങ്കാരമാണെന്നും' കൂട്ടിച്ചേർത്തു. രാജ്യത്തെ വാർത്താ മാധ്യമങ്ങളും രാഷ്​ട്രീയ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ഫേസ്​ബുക്കി​െൻറ നടപടിയെ വിമർശിച്ച്​ രംഗത്തെത്തിയിട്ടുണ്ട്​. 

Tags:    
News Summary - Facebook blocks news content in Australia as it blasts proposed law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.