ഇലോൺ മസ്​ക്​ ഐ.പി.എൽ കാണാറുണ്ടോ...? ഉണ്ടെന്ന്​ ആർ.സി.ബി ഫാൻസ്​; വൈറലായി ട്വീറ്റ്​

ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യൻ ഇലോൺ മസ്​ക്​ ഇന്ത്യൻ പ്രീമിയർ ലീഗ്​ കാണാറുണ്ടോ....? ഉണ്ടെന്നാണ്​ ആർ.സി.ബി​ ഫാൻസ്​ പറയുന്നത്​. 'മാക്​സ്​വെൽ അവശ്വസനീയമായിരുന്നു' എന്ന്​ പറഞ്ഞുകൊണ്ടുള്ള മസ്​കി​െൻറ ട്വീറ്റ്​ ഏറ്റെടുത്തുകൊണ്ടാണ്​ ​ക്രിക്കറ്റ്​ ഫാൻസ്​ ഇപ്പോൾ ആഘോഷമാക്കുന്നത്​.

ബുധനാഴ്​ച്ച നടന്ന മത്സരത്തിൽ ആർ.സി.ബിക്ക്​ വേണ്ടി ഗ്ലെൻ മാക്​സ്​വെൽ നടത്തിയത്​ ഗംഭീര പ്രകടനം തന്നെയായിരുന്നു. താരം നേടിയ അർധ സെഞ്ച്വറിയായിരുന്നു​ (30 പന്തിൽ പുറത്താകാതെ 50) ടീമിന്​ രാജസ്ഥാൻ റോയൽസിനെതിരെ ഏഴ്​ വിക്കറ്റി​െൻറ മിന്നും ജയം സമ്മാനിച്ചത്​. അതിനിടെയാണ്​ മസ്​കി​െൻറ 'Maxwell was incredible' എന്ന ട്വീറ്റും വന്നത്​.


അതോടെ ആർ.സി.ബി ഫാൻസ്​ അത്​ ആസ്​ട്രേലിയൻ ഒാൾറൗണ്ടറെ അഭിനന്ദിച്ചതാണെന്ന്​ കരുതി ഏറ്റെടുക്കുകയും ചെയ്​തു. ചിലർക്ക്​ കാര്യം മനസിലായെങ്കിലും അത്​ വ്യക്തമാക്കാതെ മറുപടി ട്വീറ്റുകളിൽ ഗ്ലെൻ മാക്​സ്​വെല്ലിനെ പുകഴ്​ത്തുകയും ചെയ്​തു. മുംബൈ ഇന്ത്യൻസിന്​ അംബാനിയുണ്ടെങ്കിൽ ആർ.സി.ബിക്ക്​ ഇലോൺ മസ്​ക്​ ഉണ്ടെന്നായിരുന്നു മറുപടിയായി വന്ന ഒരു ട്വീറ്റ്​.

ആരെയാണ്​ ഇലോൺ മസ്​ക്​ ഉദ്ദേശിച്ചത്​...?

ജെയിംസ് ക്ലർക്ക് മാക്സ്​വെല്ലിനെയായിരുന്നു ശരിക്കും ഇലോൺ മസ്​ക്​ ഉദ്ദേശിച്ചത്​. ഏറ്റവും മഹാനായ ഭൗതികശാസ്ത്രജ്ഞൻ എന്ന്​ വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തെ കുറിച്ച്​ സ്​പെയ്​സ്​ ഡോട്ട്​ കോം പ്രസിദ്ധീകരിച്ച ഒരു ലേഖനം പങ്കുവെച്ചുകൊണ്ടായിരുന്നു 'മാക്​സ്​വെൽ അവിശ്വസനീയമായിരുന്നു' എന്ന്​ മസ്​ക്​ ട്വിറ്ററിൽ കുറിച്ചത്​. ജെയിംസ് ക്ലർക്ക് മാക്സ്​വെൽ ലോകത്തിന്​ നൽകിയ സംഭാവനകൾ വിശദീകരിക്കുന്ന ലേഖനമായിരുന്നു അത്​.


മസ്​കി​െൻറ ട്വീറ്റിന്​ താഴെ വന്ന രസകരമായ കമൻറുകൾ കാണാം....


Tags:    
News Summary - Does Elon Musk Watch IPL Tesla CEO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.