അവരുടെ സ്വകാര്യതാ നയം ഇഷ്​ടപ്പെട്ടില്ലെങ്കിൽ വാട്​സ്​ആപ്പ്​ ഉപേക്ഷിക്കുക: ഡൽഹി ഹൈക്കോടതി

വാട്​സ്​ആപ്പി​െൻറ പുതിയ സ്വകാര്യതാ നയപരിഷ്​കാരങ്ങളെ തുടർന്ന്​ ഉടലെടുത്ത കോലാഹലങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. സംഭവത്തിൽ വിശദീകരണവുമായി എത്തിയിട്ടും വാട്​സ്​ആപ്പിനോടുള്ള വിശ്വാസം നഷ്​ടപ്പെട്ട ലക്ഷക്കണക്കിന്​ യൂസർമാർ മറ്റ്​ ആപ്പുകളിലേക്ക്​ ചേക്കേറിക്കൊണ്ടിരിക്കുകയാണ്​. ഫേസ്​ബുക്കി​െൻറയും വാട്​സ്​ആപ്പി​െൻറയും ഏറ്റവും വലിയ മാർക്കറ്റായ ഇന്ത്യയിൽ അവർക്ക്​ കാര്യമായ തിരിച്ചടിയാണ്​ സംഭവിച്ചുകൊണ്ടിരിക്കുന്നത്​​. യൂസർമാരുടെ പ്രതിഷേധങ്ങൾക്കൊപ്പം നിയമപരമായും അവർ രാജ്യത്ത്​ വെല്ലുവിളികൾ നേരിടുകയാണ്​.

ഒരു അഭിഭാഷകൻ വാട്​സ്​ആപ്പി​െൻറ ദുരൂഹത പരത്തുന്ന സ്വകാര്യത നയങ്ങൾക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വാട്ട്‌സ്ആപ്പി​െൻറ സ്വകാര്യതാ നയം ദേശീയ സുരക്ഷയെയും ഉപയോക്തൃ നിരീക്ഷണത്തി​െൻറ അതിരുകളെയും അപകടത്തിലാക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. മുതിർന്ന അഭിഭാഷകരായ കപിൽ സിബലും മുകുൾ രോഹത്‌ഗിയുമാണ്​ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയെ പ്രതിനിധീകരിച്ച്​ കോടതിയിലെത്തിയത്​.

എന്നാൽ, വാട്​സ്​ആപ്പി​െൻറ നയ പരിഷ്​കാരങ്ങൾ അംഗീകരിക്കാനാവുന്നില്ലെങ്കിൽ മറ്റേതെങ്കിലും ആപ്പിലേക്ക്​ മാറാവുന്നതാണെന്നും, ഒരു ഉപയോക്​താവിന്​ ഏത്​ ആപ്പ്​ ഉപയോഗിക്കണമെന്ന്​ സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നുമാണ്​ ജഡ്​ജി സഞ്ജീവ്​ മിശ്ര പറഞ്ഞത്​. 'ചില ജനപ്രിയ ആപ്പുകളുടെ നിബന്ധനകളും വ്യവസ്ഥകളും വായിക്കുന്നത്​ എല്ലാവരുടെയും കണ്ണു തുറപ്പിക്കുന്ന അനുഭവമായിരിക്കും. നിങ്ങൾ എന്തൊക്കെ കാര്യങ്ങളാണ് അവർക്ക്​ വേണ്ടി​ സമ്മതിച്ചു കൊടുക്കുന്നതെന്ന്​ ഒാർത്ത്​ ആശ്ചര്യപ്പെടും. - ജസ്റ്റിസ്​ സച്​ദേവ വ്യക്​തമാക്കി. ഗൂഗ്​ൾ മാപ്പിനെ എടുത്തുപറഞ്ഞ അദ്ദേഹം അത്​ നിങ്ങളുടെ സഞ്ചാരപാത മുഴുവനും ശേഖരിച്ചുവെക്കുന്നുണ്ടെന്നും അതല്ലേ കൂടുതൽ ഭീതിയുണ്ടാക്കുന്നതെന്നും കൂട്ടിച്ചേർത്തു.

Tags:    
News Summary - Delhi HC Says Stop Using WhatsApp If You Don’t Like Its Privacy Policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.