ഐഫോ​ൺ 12​ പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ച്​ ആപ്പിൾ

ഐഫോൺ 12​െൻറ പുറത്തിറക്കൽ തീയതി പ്രഖ്യാപിച്ച്​ ആപ്പിൾ . ഒക്​ടോബർ 13നായിരിക്കും ആപ്പിൾ പുതിയ ഐഫോൺ മോഡലുകൾ പുറത്തിറക്കുക. ഹായ്​ സ്​പീഡ്​ എന്ന ടാഗ്​ലൈനോടെയാണ്​ ഇവൻറി​െൻറ ക്ഷണക്കത്ത്​ ആപ്പിൾ പുറത്തിറക്കിയത്​.

നാല്​ ഐഫോൺ മോഡലുകൾ ആപ്പിൾ ഒക്​ടോബർ 13ന്​ പുറത്തിറക്കുമെന്നാണ്​ സൂചന. 5.4 ഇഞ്ച്​ വലിപ്പത്തിൽ ഐഫോൺ 12, 6.1 ഇഞ്ചി​െൻറ ഐഫോൺ 12 മാക്​സ്​, 6.1 ഇഞ്ചി​െൻറ ഐഫോൺ 12 പ്രോ, 6.7 ഇഞ്ചി​െൻറ ഐഫോൺ 12 പ്രോ മാക്​സ്​ എന്നിവയാണ്​ മോഡലുകൾ. ആപ്പിളി​െൻറ ഏറ്റവും പുതിയ ചിപ്​സെറ്റ്​ എ14 ബയോനിക്കായിരിക്കും കരുത്ത്​ പകരുക. കാമറയിൽ മാത്രമായിരിക്കും ഫോണുകൾ തമ്മിൽ പ്രധാനമായും വ്യത്യാസമുണ്ടാവുക.

12 പ്രോ, 12 പ്രോ മാക്​സ്​ എന്നീ ഫോണുകൾക്ക്​ മൂന്ന്​ കാമറകളും മറ്റ്​ രണ്ട്​ മോഡലുകൾക്ക്​ ഇരട്ട പിൻകാമറകളുമാണ്​ ഉണ്ടാവുക. ലിഡാർ സ്​കാനർ പ്രോ, പ്രോ മാക്​സ്​ ഫോണുകളിലുണ്ടാവും. നാല്​ ഫോണുകൾക്കും ഒ.എൽ.ഇ.ഡി ഡിസ്​പ്ലേയായിരിക്കും ഉണ്ടാവുക. 5ജി കണക്​ടിവിറ്റി ആദ്യമായി ഐഫോണുകളിൽ ആപ്പിൾ അവതരിപ്പിച്ചേക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.