ഇനി ആൻഡ്രോയ്ഡിലേക്കും എയർഡ്രോപ്പ് വഴി ഫയലുകൾ അയക്കാം!

ആപ്പിൾ ഉപയോക്താക്കളിൽ മാത്രം പരിമിതമായിരുന്നു ഇതുവരെ എയർഡ്രോപ്പ് സംവിധാനം.  എയർ ഡ്രോപ്പിലൂടെ ഫയലുകൾ വേഗത്തിലും സുരക്ഷിതമായും ഷെയർ ചെയ്യാൻ സാധിക്കും. എന്നാൽ ഐഫോണ്‍, ഐപാഡ്, മാക്ക് എന്നിവ തമ്മില്‍ മാത്രമേ ഫയലുകൾ ഷെയർ ചെയ്യാൻ കഴിയൂ എന്നതാണ് ഉപയോക്താക്കൾ നേരിട്ടിരുന്ന പ്രധാന പ്രശ്നം.

ഇതിന് പകരമായി ഗൂഗ്ള്‍ ആന്‍ഡ്രോയ്ഡിനായി ക്വിക്ക് ഷെയര്‍ എന്ന സംവിധാനം ലഭ്യമാക്കിയിരുന്നു. എന്നാൽ ഇത് പ്രധാനമായും ആന്‍ഡ്രോയ്ഡ് ഉപകരണങ്ങള്‍ തമ്മിലുള്ള ഫയൽ കൈമാറ്റത്തിനായിരുന്നു. അതായത് ഐ.ഒ.എസിൽ നിന്നും ആൻഡ്രോയ്ഡിലേക്ക് ഫയലുകൾ അയക്കാൻ തേഡ് പാർട്ടി ആപ്പുകളിലാലതെ സാധിച്ചിരുന്നില്ല.  എന്നാൽ ഇപ്പോൾ ഉപയോക്താക്കൾ നേരിട്ടിരുന്ന ഈ പ്രശ്നത്തിന് ഗൂഗ്ൾ പരിഹാരം കണ്ടിരിക്കുകയാണ്. അതും ആപ്പിളിന്‍റെ സഹായമില്ലാതെ. ആന്‍ഡ്രോയ്ഡിലും എയര്‍ഡ്രോപ്പ് പ്രവര്‍ത്തിപ്പിക്കുമെന്നാണ് ഗൂഗ്ളിന്‍റെ പുതിയ പ്രഖ്യാപനം.

ഗൂഗ്ളിന്റെ തന്നെ സ്വന്തം സാങ്കേതികവിദ്യയാണ് ഇതിന് പിന്നില്‍. നിലവില്‍ ഇത് ആപ്പിളിന്‍റെ സഹകരണമില്ലാതെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഭാവിയിൽ സഹകരിക്കുന്നതിന് തങ്ങള്‍ തയ്യാറാണെന്ന് ഗൂഗ്ളിന്റെ വക്താവ് അലക്‌സ് മോറികോനി അറിയിച്ചു.

ക്വിക്ക് ഷെയറിന്‍റെ പുതിയ അപ്ഡേറ്റിലൂടെയാണ് ഇത് സാധിക്കുക. ക്വിക്ക് ഷെയറിന്‍റെ പുതിയ അപ്ഡേറ്റും ഐ.ഒ.എസിന്‍റെ എയര്‍ഡ്രോപ്പം ഉപയോഗിച്ചാണ് ഫയൽ കൈമാറ്റം ചെയ്യാൻ സാധിക്കുക.നിലവിൽ പിക്സെൽ 10 സീരിസുകളിൽ ആണ് പുതിയ അപ്ഡേറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. വൈകാതെ മറ്റുള്ളവയിലും ഉൾപ്പെടുത്തുമെന്നും ഗൂഗ്ൾ പറഞ്ഞു. ഇതിലൂടെ തേഡ് പാർട്ടി ആപ്പുകളുടെ സഹായമില്ലാതെ ഫയലുകൾ കൈമാറ്റം ചെയ്യാൻ സാധിക്കും.

ഫയൽ ഷെയർ ചെയ്യുന്നതിന് ആദ്യം ഐഫോണിൽ എയർഡ്രോപ്പ് ഓൺ ചെയ്തിടണം. ശേഷം ആൻഡ്രോയ്ഡിൽ ക്വിക്ക് ഷെയർ ഓൺ ചെയ്യുമ്പോൾ എയർഡ്രോപ്പ് ഓൺ ആക്കിയ ഐഫോൺ കണ്ടെത്താൻ സാധിക്കും. തുടർന്ന് ഈ ഡിവൈസ് തെരഞ്ഞെടുത്ത് ഫയലുകൾ കൈമാറ്റം ചെയ്യാം.

Tags:    
News Summary - Android Quick Share now works with Air Drop on iPhone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.