വിദ്വേഷ ട്വീറ്റുകൾക്ക് സ്ഥാനമില്ല; കൂട്ടപ്പിരിച്ചുവിടലിനും രാജിക്കുമിടെ ട്വിറ്റർ ശുദ്ധീകരിക്കാൻ ഇലോൺ മസ്ക്

ന്യൂഡൽഹി: 'അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്, എന്നാൽ ആ സ്വാതന്ത്ര്യം പ്രചരിപ്പിക്കുന്നത് കടിഞ്ഞാൺ ഉണ്ട്'-ഇതാണ് ട്വിറ്ററിന്റെ പുതിയ നയം എന്നാണ് പുതിയ മേധാവി ഇലോൺ മസ്ക് പറഞ്ഞിരിക്കുന്നത്. ട്വിറ്ററിൽ നിന്ന് ജീവനക്കാർ കൂട്ടമായി രാജിവെച്ചതിനു പിന്നാലെയാണ് മസ്ക് പുതിയ നയം വെളിപ്പെടുത്തിയത്.

കഠിനമായി ജോലി ചെയ്യണമെന്ന മസ്കിന്റെ ആഹ്വാനത്തിനു ശേഷം നൂറുകണക്കിന് ജീവനക്കാരാണ് കഴിഞ്ഞ ദിവസം ട്വിറ്ററിൽനിന്ന് രാജിവെച്ചത്. മസ്ക് ട്വിറ്റർ ഏറ്റെടുത്ത് ഒരാഴ്ചക്കകം കമ്പനിയിലെ ജീവനക്കാരുടെ എണ്ണം പകുതിയായി ചുരുങ്ങിയിരിക്കയാണ്. നെഗറ്റീവ് /വിദ്വേഷ ട്വീറ്റുകൾക്ക് ട്വിറ്ററിൽ സ്ഥാനമില്ലെന്നാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. അതിനാൽ ട്വീറ്റുകൾക്ക് പരസ്യം ലഭിക്കില്ല.

അതിനിടെ യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അക്കൗണ്ട് പുനഃരാരംഭിക്കണോ എന്നതു സംബന്ധിച്ച് നടത്തിയ സർവേയിൽ 60 ശതമാനം പേരും അനുകൂലിച്ചാണ് അഭിപ്രായം രേഖപ്പെടുത്തിയതെന്നും മസ്ക് വ്യക്തമാക്കി.

Tags:    
News Summary - Amid Resignation Chaos At Twitter, Elon Musk Proposes New Policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.