ഭാവിയില്‍ ഹ്യൂമനോയിഡ് റോബോട്ടുകളെ ഉപയോഗിച്ച് പാഴ്സലുകൾ എത്തിക്കുന്നതിനുള്ള തയാറെടുപ്പിലാണ് ആമസോൺ. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഓഫിസില്‍ പ്രത്യേകം തയാറാക്കിയ സംവിധാനത്തില്‍ എ.ഐ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റോബോട്ടുകളെ പരീക്ഷിക്കാന്‍ കമ്പനി ഒരുങ്ങുകയാണെന്നാണ് റിപ്പോട്ട്.
മനുഷ്യരൂപവും ചലനങ്ങളുമുള്ള ഈ റോബോട്ടുകള്‍ ഭാവിയില്‍ ആമസോണിന്റെ ഡെലിവറി സംവിധാനത്തിന്റെ ഭാഗമാവുകയും പാഴ്‌സലുകള്‍ വീട്ടുവാതില്‍ക്കല്‍ എത്തിക്കുകയും ചെയ്യുമെന്ന് ദി ഇൻഫർമേഷൻ റിപ്പോർട്ട് ചെയ്തു. റോബോട്ടുകളെ നിയന്ത്രിക്കുന്ന സോഫ്റ്റ് വെയര്‍ ആമസോണ്‍ ആണ് വികസിപ്പിക്കുന്നത്. മറ്റ് റോബോട്ടിക്‌സ് കമ്പനികൾ വികസിപ്പിച്ചെടുത്ത ഹാർഡ്‌വെയർ ഉപയോഗിക്കും.
'ഹ്യൂമനോയിഡ് പാര്‍ക്ക്' എന്ന് വിളിക്കപ്പെടുന്ന ഇന്‍ഡോര്‍ ടെസ്റ്റ് ഏരിയ യഥാര്‍ഥ ലോകത്തിലെ വെല്ലുവിളികൾ (പടികള്‍, ഇടുങ്ങിയ വഴികള്‍, വാതിലുകള്‍ എന്നിവ) ഉൾപെടുത്തിയാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ദൈനംദിന ഡെലിവറി സാഹചര്യങ്ങളില്‍ റോബോട്ടുകള്‍ക്ക് എത്രത്തോളം കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കും.
റോബോട്ടുകൾക്ക് അവരുടെ റിവിയൻ വാനുകളിൽ സഞ്ചരിക്കാനും ഡെലിവറികൾ വേഗത്തിലാക്കാനും കഴിയുമെന്ന് ആമസോൺ പ്രതീക്ഷിക്കുന്നു. നിലവിൽ, ആമസോണിന് യു.എസിൽ 20,000 റിവിയൻമാരുണ്ട്, കൂടാതെ ഒരു ടെഹ് വാനിനെ പരീക്ഷണ മേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
കഴിഞ്ഞ വർഷം യു.കെയിൽ ഡെലിവറിക്ക് ഡ്രോണുകൾ പരീക്ഷിക്കാൻ ആമസോണിന് അനുമതി ലഭിച്ചു. ഇത് ഹോം ഡെലിവറിയിൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് വഴിയൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.