Posted On
date_range Updated On
date_range സമൂഹ മാധ്യമങ്ങളിൽ ‘ഡൗൺ സിൻേഡ്രാം’
ന്യൂഡൽഹി: ‘സർവർ ഡൗൺ’, ‘ഡൗൺലോഡ് ഫെയിൽഡ്’, ക്ഷമിക്കണം, താങ്കളുടെ അപേക്ഷ പരിഗണിക്കാനാവില്ല’... വാട്സ്ആപോ, ഇൻസ്റ്റഗ്രാമോ ഫേസ്ബുക്കോ ആകെട്ട ചിത്രങ്ങളും വിഡിയോകളും വോയ്സ് മെസേജുകളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുേമ്പാൾ ഇതുതന്നെ മറുപടി.
ബുധനാഴ്ച ഉച്ചക്കുശേഷം തുടങ്ങിയ സർവർ തകരാർ ലോകം മുഴുവൻ ബാധിച്ചു. അവിചാരിതമായ പ്രശ്നമാണെന്നും ഉടൻ പരിഹരിക്കുമെന്നുമുള്ള അറിയിപ്പല്ലാതെ മറ്റൊന്നും അധികൃതരിൽനിന്ന് ലഭിച്ചില്ല. പലരും ട്വിറ്റർ വഴിയാണ് സർവർ തകരാറ് ലോകത്തെ അറിയിച്ചത്.
ഫേസ്ബുക്കിൽ ചിത്രങ്ങൾ ചേർക്കാനാവാത്തതിന് ക്ഷമാപണവുമായി കമ്പനി രംഗത്തെത്തി. പ്രശ്നത്തിെൻറ കാരണം വ്യക്തമാക്കിയിട്ടുമില്ല. കഴിഞ്ഞ മാർച്ചിലും ഇൗ മൂന്നു സമൂഹ മാധ്യമങ്ങളും മണിക്കൂറുകളോളം സ്തംഭിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.