Posted On
date_range Updated On
date_range ‘ഒരു കട്ടൻ ട്രീറ്റ്’; അഞ്ച് രാജ്യങ്ങളിൽനിന്ന് 12 േവ്ലാഗർമാർ ചേർന്നൊരു ഹ്രസ്വചിത്രം
അഞ്ച് വ്യത്യസ്ത രാജ്യങ്ങളിൽനിന്ന് 12 വ്ലോഗർമാർ ചേർന്നൊരുക്കിയ ഹ്രസ്വചിത്രം പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്നു. ഇൗ ലോക്ഡൗൺ കാലത്ത് നമ്മളിൽനിന്ന് അകന്നിരിക്കുന്നവരോട് കൂടെയുണ്ടെന്ന് പറഞ്ഞുവെക്കുകയാണ് ‘ഒരു കട്ടൻ ട്രീറ്റ്’ എന്ന ചിത്രം. ഇൗ ജീവിതത്തിനിടയിൽ നമുക്ക് വലിയൊരു ടീ ബ്രേക്ക് എടുത്ത് അകലെയാണെങ്കിലും നമ്മുടെ പ്രിയപ്പെട്ടവരോട് കരുതലും സ്നേഹവും പങ്കുവെക്കാം.
ആമിഷ് വ്ലോഗ്സ് എന്ന യൂട്യൂബ് ചാനൽ സാരഥി അർഷിദ ആസ്മിയുടെതാണ് തിരക്കഥയും സംവിധാനവും. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സുഹൃത്തുക്കൾ ബംഗളൂരുവിലെ ആമിയുടെ ഫ്ലാറ്റിൽ ഒത്തുചേർന്ന അനുഭവം പങ്കുവെക്കുകയാണ് ചിത്രത്തിൽ.
വിവിധ രാജ്യങ്ങളിൽ ചിത്രീകരിച്ച രംഗങ്ങൾ കോർത്തിണക്കിയത് ജർമനിയിലെ ‘എഫ് സ്ക്വയേഴ്സ്’ ടീമായ ഫൈസും ഫവാസുമാണ്. ചിത്രത്തിന് അജയ് സ്റ്റീഫൻ നരേഷൻ നൽകിയിരിക്കുന്നത് ദുബൈയിൽനിന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.