Posted On
date_range Updated On
date_range കുട്ടികളിൽ ഹ്രസ്വദൃഷ്ടി; ചൈനയിൽ ഒാൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണം
ബെയ്ജിങ്: കുട്ടികളിൽ മയോപിയ അഥവ ഹ്രസ്വദൃഷ്ടി എന്ന നേത്രരോഗം തടയുന്നതിെൻറ ഭാഗമായി ചൈനയിൽ ഒാൺലൈൻ ഗെയിമുകൾ നിരോധിക്കുന്നു. അടുത്തുള്ള വസ്തുക്കളെ കാണാൻ കഴിയുകയും അകലെയുള്ളവയെ കാണാൻ പ്രയാസമനുഭവിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഹ്രസ്വദൃഷ്ടി.
രാജ്യത്ത് ദ്രുതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്ന വിഡിയോ ഗെയിം വ്യവസായ മേഖലക്ക് തിരിച്ചടിയാണ് തീരുമാനം. കുട്ടികളുടെ കാഴ്ച ശക്തി സംരക്ഷിക്കുന്നതിനായി പ്രസിഡൻറ് ഷി ജിൻപിങ് ആണ് പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്ത് കുട്ടികൾക്കിടയിൽ മയോപിയ രോഗം വ്യാപകമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.