കഴിഞ്ഞ വർഷം ഇന്ത്യ ഗൂഗിളിൽ തെരഞ്ഞെതെന്ത്​​?

മുംബൈ: വീണ്ടും ഒരു വർഷത്തിന്​ കൂടി വിട പറയു​േമ്പാൾ ഗൂഗിളിൽ ആളുകൾ ഏറ്റവും കൂടുതൽസെർച്ച്​ ചെയ്​ത​െതന്താണെന്ന്​ ഏല്ലാവരിലും ആകാംഷ ഉയർത്തുന്ന കാര്യമാണ്​. എന്തായാലും ആകാംഷകൾക്ക്​ വിരാമമിട്ട്​ ഗൂഗിൾ കണക്കുകൾ പുറത്ത്​ വിട്ടിരിക്കുകയാണ്​.  കഴിഞ്ഞ വർഷം ലോകം ഏറ്റവും കൂടുതൽ  തെരഞ്ഞെത്​ പോക്കിമോൻ ഗെയിമിനെ കുറിച്ചാണ്​. കഴിഞ്ഞ വർഷം ലോകത്തിലെ തന്നെ മികച്ച ഗെയിമുകളിലൊന്നാണ്​  ആഗ്​മെൻറ്റഡ്​ റിയാലിറ്റി അടിസ്​ഥാനമാക്കിയുള്ള പോക്കിമോൻ. എന്നാൽ ഇന്ത്യയിൽ സ്​ഥിതി വ്യത്യസ്​തമാണ്​ 2016ൽ നടന്ന  റിയോ ഒളിമ്പിക്​സാണ്​ കൂടുതൽ ആളുകൾ തെരഞ്ഞത്​. 

ഇന്ത്യയിൽ രണ്ടാം സ്​ഥാനത്ത്​ ഉള്ളത്​ പോക്കിമോൻ ഗെയിമാണ്​. ആഗോളതലത്തിൽ രണ്ടാം സ്​ഥാനത്ത്​ എത്തിയത്​ ​െഎ ഫോൺ  7 ആണ്​. വ്യക്​തികളിൽ ലോകത്തും ഇന്ത്യയിലും ഏറ്റവും ആളുകൾ സെർച്ച്​ ചെയ്​തത്​ ​അമേരിക്കൻ നിയുക്​ത പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപിനെയാണ്​. ​െഎ ഫോൺ 7 കഴിഞ്ഞാൽ ടെക്​നോളജി വിഭാഗത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഇന്ത്യയിൽ സെർച്ച്​ ചെയ്​തത്​ 251 രൂപക്ക്​ ലഭ്യമാവുമെന്ന്​ പ്രഖ്യാപിച്ച്​ ഫ്രീഡം മൊബൈൽ ഫോണിനെ കുറിച്ചാണ്​.

ഒളിമ്പി​ക്​സിൽ മെഡൽ നേടിയ പി.വി.സിന്ദു, ദീപ കർമാക്കർ എന്നിവരും ഇന്ത്യയിലെ സെർച്ചിൽ മുന്നിലാണ്​. സിനിമകളുടെ വിഭാഗത്തിൽ സൽമാൻ ഖാൻ ചിത്രം സുൽത്താൻ ആണ്​ കൂടുതൽ ആളുകൾ തെരഞ്ഞെത്​. രജനികാന്ത്​ ചലച്ചിത്രം കബാലിയും തൊട്ട്​ പിന്നിൽ തന്നെയുണ്ട്​.

Tags:    
News Summary - Google Year in Search 2016 for India and the Globe Sees Pokemon Go, iPhone 7 on Top

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.