Posted On
date_range Updated On
date_range മൂന്ന് കാര്യങ്ങള്‍ക്ക് ഒറ്റ ഡെല്‍ ലാപ്ടോപ്
ജോലി, പഠനം, വിനോദം എന്നീ മൂന്ന് കാര്യങ്ങള്‍ക്കും ഒറ്റ ലാപ്ടോപ്. ‘ഡെല്‍ ഇന്‍സ്പൈറോണ്‍ 5567’ ആണ് ഈ മൂന്ന് കാര്യങ്ങള്‍ക്കും തുണയാവുന്നത്. അടിസ്ഥാന മോഡലിന് 39,590 രൂപയാണ് വില. സവിശേഷതകള്‍ കൂടുംതോറും വിലയും ഏറും.
വിന്‍ഡോസ് 10 ഒ.എസ്, 1080x1920 പിക്സല്‍ റസലൂഷനുള്ള 15 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ളേ, ഏഴാം തലമുറ ഇന്‍റല്‍ കോര്‍ ഐ 7 പ്രോസസര്‍, 16 ജി.ബി റാം, നാല ് ജി.ബി എഎംഡി റാഡിയോണ്‍ ആര്‍ 7 ഗ്രാഫിക്സ് കാര്‍ഡ്, രണ് ടി.ബി വരെ ഹാര്‍ഡ് ഡ്രൈവ്, ഡി.വി.ഡി ഡ്രൈവ്, പത്ത് മണിക്കൂര്‍ നില്‍ക്കുന്ന ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍. ഓഫിസ് 2016 ഹോം-സ്റ്റുഡന്‍റ് പതിപ്പ്, 15 മാസം മാക്കഫീ ആന്‍റി വൈറസ് സൗജന്യം എന്നിവയുണ്ട്. 23.3 മില്ലീമീറ്റര്‍ മാത്രമാണ് കനം. വെള്ള, നീല, ഗ്രേ, ചുവപ്പ് നിറങ്ങളില്‍ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.