സചിെൻറ സ്വതസിദ്ധമായ സ്ട്രെയിറ്റ് ഡ്രൈവും ഒാൺസൈഡ് ഫ്ലിക്കും സ്വീപ് ഷോട്ടും കണ്ട് കൊതി തീരാത്ത ആരാധകരുണ്ടാവില്ല, അല്ലേ..? ക്രിക്കറ്റ് കളിക്കുേമ്പാൾ ഇത്തരം ഷോട്ടുകൾ അടിക്കാൻ ശ്രമിക്കുന്നവരാണ് പലരും, പരാജയപ്പെട്ടാൽ പോലും. എന്നാൽ, സചിൻ ഷോട്ടുകളടിക്കാൻ ഇനി ആരാധകർക്ക് അധികം കഷ്ടപ്പെടേണ്ടി വരില്ല. പുനെയിലുള്ള വിനോദ സ്റ്റാർട്ടപ്പായ ‘ജെറ്റ്സിൻതിസീസ്’ സചിൻ ഗെയിമുമായി എത്തിയിരിക്കുകയാണ്.
സചിൻ സാഗാ ഒാഫ് ക്രിക്കറ്റ് ചാംപ്യൻസ് എന്ന പേരിലുള്ള ആൻഡ്രോയ്ഡ് ഗെയിം ഗൂഗിൾ പ്ലേസ്റ്റോറിൽ എത്തി. പുതിയ ഗെയിമിലൂടെ മാസ്റ്റർ ബ്ലാസ്റ്ററുടെ രണ്ട് പതിറ്റാണ്ടോളം നീണ്ട ക്രിക്കറ്റ് ചരിത്രം നിങ്ങൾക്ക് പുനസൃഷ്ടിക്കാം. ‘ക്രിക്കറ്റ് ആരാധകർക്ക് ഞാൻ കളിച്ച ക്രിക്കറ്റ് അനുഭവിച്ചറിയാനുള്ള ഒരു 'പ്ലാറ്റ്ഫോം’എന്ന നിലക്കാണ് ഗെയിം ഒരുക്കിയതെന്ന് ബംഗളൂരുവിൽ ഗെയിം അവതരിപ്പിച്ച് െകാണ്ട് സചിൻ പറഞ്ഞു.
സചിൻ കളിച്ച 108 ഒാളം മികച്ച മാച്ചുകളും അതിൽ താരം അടിച്ച മികച്ച ഷോട്ടുകളും സാങ്കല്പ്പികമായി നിങ്ങൾക്കും സ്മാർട് ഫോണിൽ കളിക്കാനാവുന്ന വിധത്തിലാണ് പുതിയ ഗെയിമിെൻറ രൂപീകരണം.
രണ്ട് വർഷമെടുത്ത് മികച്ച ഗ്രാഫിക്സ് ഉപയോഗിച്ചാണ് ഗെയിം നിർമിച്ചിരിക്കുന്നത്. ഗെയിമിന് വേണ്ടി സചിെൻറ ബാറ്റിങ് ചിത്രീകരിച്ചതാവെട്ട ജെയിംസ് ബോണ്ട് ചിത്രങ്ങൾ അടക്കം ചിത്രീകരിക്കുന്ന ലണ്ടനിലെ ഹൈ ടെക് സ്റ്റുഡിയോവിലാണ്. 27 ഒാളം റിസപ്റ്ററുകൾ അടങ്ങിയ വലിയ സ്യൂട്ട് ധരിച്ചാണ് സചിൻ തെൻറ ഷോട്ടുകൾ അഭിനയിച്ചത്. രംഗങ്ങൾ ചിത്രീകരിക്കാൻ 36 കാമറകൾ ഉപയോഗിച്ചു.
ജെറ്റ്സിൻതിസീസ് നോൺ എക്സി. ചെയർമാൻ ക്രിസ് ഗോപാലക്രിഷ്ണൻ, ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകർ, വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ രാജൻ നവാനി എന്നിവർ ഗെയി ലോഞ്ചിങ് ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.