എട്ടിൽ തൊട്ട്​  മുന്നേറാൻ ഷവോമി

പ്രതീക്ഷിച്ചപോലെ സവിശേഷതകളും സൗകര്യങ്ങളും ഒരുമിക്കുന്ന ഷവോമിയുടെ മുൻനിര സ്​മാർട്ട്​ഫോൺ ‘എം.​െഎ 8’ ചൈനയിൽ ഇറങ്ങി. പിന്നിലെ ഇരട്ട 12 മെഗാപിക്​സൽ കാമറ, ഇൻഫ്രാറെഡ്​ ഫേസ്​ അൺലോക്ക്​, 20 മെഗാപിക്​സൽ മുൻകാമറ, 2.8 ജിഗാഹെർട്​സ്​ എട്ടുകോർ ക്വാൽകോം സ്​നാപ്​ഡ്രാഗൺ 845 പ്രോസസർ എന്നിവയാണ് ആകർഷണങ്ങൾ. 

എട്ടാം വാർഷികത്തോട്​ അനുബന്ധിച്ച്​ എം.​െഎ 8, എം.​െഎ 8 എക്​സ്​പ്ലോറർ, എം.​െഎ 8 എസ്​.ഇ എന്നീ മൂന്ന്​ ഫോണുകളാണ്​ അവതരിപ്പിച്ചത്​. ആപ്പിളി​​െൻറ അനിമോജി ത്രീഡി രൂപങ്ങൾക്ക്​ പകരം മുഖഭാവങ്ങളും ശബ്​ദവും അതേപടി അനുകരിക്കുന്ന എം​.​െഎ മെങ്​ (Mi Meng) ഷവോമി ഇതിനൊപ്പം അവതരിപ്പിച്ചിട്ടുണ്ട്​. 52ഒാളം മുഖഭാവങ്ങൾ പകർത്തിക്കാട്ടാൻ മെങ്ങിനാകും. 

എം.​െഎ 8 ആറ്​ ജി.ബി റാം -64 ജി.ബി മെമ്മറി പതിപ്പിന്​ 28,600 രൂപ, ആറ്​ ജി.ബി റാം -128 ജി.ബി മെമ്മറി പതിപ്പിന്​ 31,600 രൂപ, ആറ്​ ജി.ബി റാം -256 ജി.ബി മെമ്മറി പതിപ്പിന്​ 34,800 രൂപ എന്നിങ്ങനെയാണ്​ വില. വെള്ള, ഗോൾഡ്​,  ഇളംനീല, കറുപ്പ്​ നിറങ്ങളിൽ ലഭ്യമാണ്​. ഇരട്ട നാനോ സിം, മി യു.​െഎ 10 ഒ.എസ്​, 1080x2248 പിക്​സൽ ​െറസലൂഷനുള്ള 6.21 ഇഞ്ച്​ ഫുൾ എച്ച്​.ഡി പ്ലസ്​ സാംസങ്​ അമോലെഡ്​ ഡിസ്​പ്ലേ, 18.7:9 അനുപാതത്തിലുള്ള സ്​​ക്രീൻ എപ്പോഴും ഒാണായിരിക്കും, ഫോർജി വി.ഒ.എൽ.ടി.ഇ, ​ൈവ ഫൈ, ബ്ലൂടൂത്ത്​ 5.0, ഇരട്ട ബാൻഡ്​ ജി.പി.എസ്​, എൻ.എഫ്​.സി, യു.എസ്​.ബി ടൈപ്പ്​ സി പോർട്ട്​, പിന്നിൽ വിരലടയാള സെൻസർ, 175 ഗ്രാം ഭാരം, അതിവേഗ ചാർജിങ്ങുള്ള 3400 എം.എ.എച്ച്​ ബാറ്ററി, ഗ്ലാസ്​ പിൻഭാഗം എന്നിവയാണ്​ പ്രത്യേകതകൾ. 

ഡിസ്​പ്ലേയിൽ വിരലടയാള സെൻസർ, ത്രീഡി ഫേസ്​ ​റെകഗ്​​നിഷൻ സൗകര്യങ്ങളാണ്​ ‘എം.​െഎ 8 എക്​സ്​പ്ലോറർ എഡിഷനി’ലുള്ളത്​​. സാധാരണ ഫോണുകളിൽ ഹോം ബട്ടണിലോ പിന്നിലോ ആണ്​ വിരലടയാള സെൻസർ. ഇത്​ ഡിസ്​പ്ലേക്കടിയിലാണ്​. സുതാര്യമായ ഗ്ലാസ്​ പിൻഭാഗമാണ്​ മറ്റൊരു ആകർഷണം. ഡിസ്​പ്ലേയിൽ ഫിംഗർപ്രിൻറ്​ സ്​കാനറുള്ള ആദ്യ ഫോൺ വിവോ എക്​സ്​ 21 ആണ്​. എട്ട്​ ജി.ബി റാം-128 ജി.ബി ഇ​േൻറണൽ മെമ്മറി പതിപ്പിലാണ്​ ലഭ്യം. 3000 എം.എ.എച്ച്​ ആണ്​ ബാറ്ററി. 177 ​ഗ്രാം ആണ്​ ഭാരം. 39,000 രൂപയാണ്​ വില. ​െറസലൂഷനും ഡിസ്​പ്ലേയും അടക്കം മറ്റ്​ സവിശേഷതകൾ എം.​െഎ 8ന്​ സമാനമാണ്​. 

എം.​െഎ 8​​െൻറ കുഞ്ഞൻ പതിപ്പാണ്​ ‘എം.​െഎ 8 എസ്​ഇ’. വിലയും താരതമ്യേന കുറവാണ്​. നാല്​ ജി.ബി റാം-64 ജി.ബി ഇ​േൻറണൽ മെമ്മറി പതിപ്പിന്​ 18,900 രൂപ, ആറ്​ ജി.ബി റാം-64 ജി.ബി ഇ​േൻറണൽ മെമ്മറി പതിപ്പിന്​ 21,100 രൂപ. മെമ്മറി കാർഡിട്ട്​ കൂട്ടാനാവില്ല. ഇരട്ട നാനോ സിം,  മി യു.​െഎ 10 ഒ.എസ്​, 1080x2244 പിക്​സൽ ​െറസലൂഷനുള്ള 5.88 ഇഞ്ച്​ എച്ച്​.ഡി പ്ലസ്​ സാംസങ്​ അമോലെഡ്​ ഡിസ്​പ്ലേ, 18.7:9 അനുപാതത്തിലുള്ള സ്​​ക്രീൻ, 2.5 ഡി ഗ്ലാസ്​ സംരക്ഷണം, 2.2 ജിഗാഹെർട്​സ്​ എട്ടുകോർ സ്​നാപ്​ഡ്രാഗൺ 710 പ്രോസസർ, കൃത്രിമബുദ്ധി പിന്തുണയുള്ള 12 മെഗാപിക്​സൽ-അഞ്ച്​ മെഗാപിക്​സൽ പിൻകാമറ, 20 മെഗാപിക്​സൽ മുൻകാമറ, ഫോർജി വി.ഒ.എൽ.ടി.ഇ, ​ൈവ ഫൈ, ബ്ലൂടൂത്ത്​ 5.0,  ജി.പി.എസ്​, യു.എസ്.​ബി ടൈപ്പ്​ സി പോർട്ട്​, 164 ഗ്രാം ഭാരം, 3120 എം.എ.എച്ച്​ ബാറ്ററി, പിന്നിൽ വിരലടയാള സ്​കാനർ എന്നിവയാണ്​ പ്രത്യേകതകൾ. ഗ്രേ, നീല, ചുവപ്പ്​, ഗോൾഡ്​ നിറങ്ങളിലാണ്​ ലഭ്യം. 

Tags:    
News Summary - Xiaomi - Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.